728-pixel-x-90-2-learn
728-pixel-x-90
<< >>

ബ്രാംപ്ടനില്‍ വിപുലമായ ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷം

ബ്രാംപ്ടന്‍: ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്‍റെ 69-ആം വാര്‍ഷികം കാനഡയിലെ ബ്രാംപ്ടന്‍ മലയാളി സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ വിപുലമായി ആഘോഷിക്കും.  ശനിയാഴ്ച [ഓഗസ്റ്റ്‌ 15] വൈകിട്ട് 5 മുതല്‍ 9 വരെ സമാജം സെന്ററിലാണ് ആഘോഷപരിപാടികള്‍ നടക്കുക. ദേശീയപതാക ഉയര്‍ത്തലോടെ ആരംഭിക്കുന്ന ആഘോഷങ്ങള്‍ക്ക് കുട്ടികളുടെ ഉള്‍പ്പെടെ വിവിധ കലാപരിപടികള്‍ മാറ്റുകൂട്ടും.

അന്തരിച്ച മുന്‍ രാഷ്‌ട്രപതി ഡോ അബ്ദുല്‍ കലാമിനോടുള്ള ആദരസൂചകമായി സമാജം സംഘടിപ്പിക്കുന്ന അവയവദാന പ്രചാരണത്തിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. സ്വാതന്ത്ര്യദിനാഘോഷത്തിലും അവയവദാന പ്രചാരണത്തിലും പങ്കാളികളാകണമെന്ന് സമാജം സെക്രട്ടറി ഗോപകുമാര്‍ നായര്‍ അഭ്യര്‍ഥിച്ചു.

Leave a Reply