728-pixel-x-90-2-learn
728-pixel-x-90
<< >>

ബ്രാംപ്ടനില്‍ വാഹനാപകടം: മലയാളി മരിച്ചു

ബ്രാംപ്ടന്‍: കാനഡയിലെ ബ്രാംപ്ടനില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. എറണാകുളം പാലമറ്റം പാലപ്പള്ളില്‍ സജി എബ്രഹാം [44] ആണ് മരിച്ചത്.

ബ്രാംപ്ടന്‍ 54 മാഗ്നിഫിഷന്‍ കോര്‍ട്ടില്‍ താമസിച്ചിരുന്ന സജി സിവിക് ആശുപത്രിയിലെ റേഡിയോളജി ടെക്നീഷ്യന്‍ ആയിരുന്നു. ഇതേ ആശുപത്രിയില്‍ നഴ്സായ ലിമ ഫ്രാന്‍സിസ് ആണ് ഭാര്യ. മക്കള്‍: എയ്ഡന്‍, ഹന്ന. കോതമംഗലം പാലപ്പള്ളില്‍ കുര്യാക്കോസ് എബ്രഹാമാണ് സജിയുടെ അച്ഛന്‍. അമ്മ പരേതയായ മേരി എബ്രഹാം.

മൃതദേഹം ബ്രാംപ്ടനില്‍ സംസ്കരിക്കും. തിയതി തീരുമാനിച്ചിട്ടില്ല.

സജിയും കുടുംബവും സഞ്ചരിച്ചിരുന്ന കാറില്‍ ടെയ്‌ലര്‍ ലോറി ഇടിച്ചാണ് അപകടം. ഭാര്യയും മക്കളും അദ്ഭുതകരമായി രക്ഷപ്പെട്ടു. ഒപ്പമുണ്ടായിരുന്ന ബന്ധുവായ യുവതിക്ക് സാരമല്ലാത്ത പരിക്കുണ്ട്.

Leave a Reply