728-pixel-x-90-2-learn
728-pixel-x-90
<< >>

ബ്രാംപ്ടണില്‍ ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷം

ബ്രാംപ്ടന്‍: ബ്രാംപ്ടന്‍ മലയാളിസമാജത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷം ശനിയാഴ്ച ബ്രാംപ്ടനില്‍ നടക്കും. ഗാന്ധിസ്മൃതി, മതസൗഹാര്‍ദ്ദസമ്മേളനം എന്നിവയും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്.
ബ്രാംപ്ടനിലെ ബിഎംഎസ് ഹാളില്‍ വൈകിട്ട് ആറിനാണ് പരിപാടികള്‍. ബ്രഹ്മശ്രീ കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരി, ഫാദര്‍ മാക്സിന്‍ ജോണ്‍, സജീബ് കോയ എന്നിവര്‍ മതസൗഹാര്‍ദ്ദസമ്മേളനത്തില്‍ സംസാരിക്കും. ബിഎംഎസിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കിഡ്സ്‌ ഫെസ്റ്റിനും ഇതോടൊപ്പം തുടക്കമാകും. കരിയന്നൂര്‍ നമ്പൂതിരി കിഡ്സ്‌ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.

Leave a Reply