728-pixel-x-90-2-learn
728-pixel-x-90
<< >>

ബ്രസീല്‍ ജയത്തോടെ തുടങ്ങി

സാവോപോളോ: ലോകകപ്പ് ഫുട്ബോളില്‍ ആതിഥേയരായ ബ്രസീല്‍ ജയത്തോടെ തുടങ്ങി. ഉദ്ഘടനമല്‍സരത്തില്‍ അവര്‍ ക്രൊയേഷ്യയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകര്‍ത്തു. സൂപ്പര്‍താരം നെയ്മറുടെ ഇരട്ടഗോളുകളാണ് ബ്രസീലിന് ജയം സമ്മാനിച്ചത്‌.

സ്വന്തം മണ്ണില്‍ കപ്പുയര്‍ത്തുക എന്ന സ്വപ്നവുമായി അരങ്ങേറിയ ബ്രസീലിനെ ഞെട്ടിച്ചതായിരുന്നു കളിയുടെ തുടക്കം. 11-ആം മിനിറ്റില്‍ മാഴ്സെലോയുടെ ദാനഗോളിലൂടെ ക്രൊയേഷ്യ അപ്രതീക്ഷിതമായി മുന്നിലെത്തി. 29-ആം മിനിറ്റില്‍ ബ്രസീലിനെ ഒപ്പമെത്തിച്ച നെയ്മര്‍ 71-ആം മിനിറ്റില്‍ ലീഡും സമ്മാനിച്ചു. ഇഞ്ചുറി ടൈമില്‍ ഓസ്‌കാറാണ് ബ്രസീലിന്‍റെ പട്ടിക പൂര്‍ത്തിയാക്കിയത്.

Leave a Reply