jio 800x100
jio 800x100
728-pixel-x-90
<< >>

ബ്രസീല്‍ ഒളിമ്പിക്‌സിന് ഒഫിഷ്യല്‍ വോളന്റിയറായി തൊടുപുഴ സ്വദേശിയും

പാരീസ്:ബ്രസീലില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഒളിമ്പിക്‌സിന്റെ മീഡിയ വിഭാഗം വോളന്റിയറായി മലയാളി യുവാവ് തിരഞ്ഞെടുക്കപ്പെട്ടു.പാരീസില്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ ഡോക്ടറേറ്റ് ചെയ്യുന്ന തൊടുപുഴ സ്വദേശി കെ കെ അനസാണ് റിയോ ഡീ ജനീറോ ഒളിമ്പിക്‌സിലെ മീഡിയ വിഭാഗത്തില്‍ ‘പ്രസ് മിക്‌സ്ഡ് സോണ്‍ ടീം’ അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്.

ലാറ്റിന്‍ അമേരിക്കയില്‍ ആദ്യമായി അരങ്ങേറുന്ന ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കം വരുന്ന ആഗസ്റ്റ് അഞ്ചിനാണ് തുടങ്ങുന്നത്.റിയോ ഡീ ജനീറോയ്ക്കു പുറമെ മാരക്കാന അടക്കം 33 വേദികളിലായി നടക്കുന്ന മത്സരങ്ങള്‍ ആഗസ്റ്റ് 21ന് അവസാനിക്കും.

INDIANEWS24.COM Paris

Leave a Reply