728-pixel-x-90-2-learn
728-pixel-x-90
<< >>

ബോളിവുഡ് സംവിധാകന്‍ രവി ചോപ്ര അന്തരിച്ചു

മുംബൈ:പ്രമുഖ ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ രവി ചോപ്ര(68)അന്തരിച്ചു.മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം.ഭാര്യയും മൂന്ന് മക്കളും ഉണ്ട്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അദ്ദേഹത്തെ അലട്ടിക്കൊണ്ടിരുന്ന ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ കൂടിയതിനെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പാണ് മുംബൈയിലെ ആശുപത്രിയിലെത്തിച്ചത്.അന്തരിച്ച പ്രമുഖ സംവിധായകന്‍ ബി ആര്‍ ചോപ്രയുടെ മകനായ രവി ചോപ്ര, ദ ബേര്‍ണിംഗ് ട്രെയിന്‍, ബാഗ്ബാന്‍, ബാബുല്‍, മസ്ദൂര്‍, ദാഹ്‌ലീസ് തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തു. അമിതാഭ് ബച്ചനെ നായകനാക്കി രവി ചോപ്ര ഭൂത്‌നാഥ്, ഭൂത്‌നാഥ് റിട്ടേണ്‍സ് എന്നീ സിനിമകളും ചെയ്തു. ടെലിവിഷന്‍ സീരിയലായ മഹാഭാരത സംവിധാനം ചെയ്തതും രവി ചോപ്രയാണ്.

INDIANEWS24.COM MOVIES

Leave a Reply