jio horizontal
728-pixel-x-90
<< >>

ബോളിവുഡ് യുവ താരം സുശാന്ത് സിംഗ് സ്വവസതിയില്‍ മരിച്ച നിലയില്‍

മുംബൈ: പ്രശസ്ത ബോളിവുഡ് യുവ താരം സുശാന്ത് സിങ് രാജ് പുത്തിനെ സ്വവസതിയില്‍  മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ സ്വവസതിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ‘എം.എസ് ധോണി അണ്‍ടോള്‍ഡ് സ്റ്റോറി’ ആണ് പ്രധാന ചിത്രം. പി.കെ, കേദാര്‍നാഥ്, വെല്‍കം ടു ന്യൂയോര്‍ക് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.34 വയസായിരുന്നു.ആത്മഹത്യയയുടെ കാരണം വെളിവായിട്ടില്ല.ബോളിവുഡ്  യുവതാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയനായിരുന്ന സുശാന്തിന്റെ നിരവധി ചിത്രങ്ങള്‍ വിവിധ ഘട്ടങ്ങളിലാണ്.

INDIANEWS24 BOLLYWOOD DESK

Leave a Reply