728-pixel-x-90-2-learn
728-pixel-x-90
<< >>

ബോളിവുഡ് നടന്‍ ഇന്ദര്‍കുമാര്‍ അന്തരിച്ചു

മുംബൈ: ബോളിവുഡ് നടന്‍ ഇന്ദര്‍ കുമാര്‍ (43) അന്തരിച്ചു. ഹൃദയകാഘാതത്തെ തുടര്‍ന്ന് അന്ധേരിയിലുള്ള സ്വവസതിയില്‍ വെള്ളിയാഴ്ച്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.

1996 മസൂം എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കം. ഇരുപതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തിര്‍ച്ചി തോപ്പിവാലെ (1998), കഹി പ്യാര്‍ ന ഹൊ ജയേ(2000), പയിംഗ് ഗസ്റ്റ്(2009), വാണ്ടഡ്(2009) തുടങ്ങിയ ചിത്രങ്ങളില്‍ സഹനടനായി അഭിനയിച്ച് ശ്രദ്ധ നേടിയിരുന്നു. 2011 ല്‍ അഭിനയിച്ച യെഹ് ദൂരിയാനാണ് അവസാനമായി അഭിനയിച്ച ചിത്രം. പാട്ടി പാഡി ഹായ് യാര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു വരികയായിരുന്നു.

INDIANEWS24.COM Movies

Leave a Reply