728-pixel-x-90-2-learn
728-pixel-x-90
<< >>

ബോളിവുഡ് ചിത്രം ബേബിക്ക് പാക്കിസ്ഥാനില്‍ നിരോധനം

മുംബൈ:ബോളിവുഡ്  ചിത്രം ബേബി പ്രദര്‍ശിപ്പിക്കുന്നതിനുള്ള അനുമതി പാക്കിസ്ഥാന്‍ നിഷേധിച്ചു.അക്ഷയ്കുമാര്‍ നായകനാകുന്ന ചിത്രം തീവ്രവാദം പ്രമേയമാകുന്നതാണ്.ചിത്രത്തിന്റെ നിര്‍മ്മാതാവായ ഭൂഷന്‍ കുമാര്‍ തന്റെ ചിത്രത്തിന്റെ പ്രദര്‍ശനാനുമതി പാകിസ്ഥാന്‍ നിഷേധിച്ചത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്ന് പ്രതികരിച്ചു.

പ്രമുഖ നടനായ അനുപം ഖേറും പാക്ക്‌ നടപടിയെ കുറ്റപ്പെടുത്തി, തീവ്രവാദം ഒരു രാജ്യത്തിന്റെ മാത്രം പ്രശ്‌നമല്ലെന്നും, അതിര്‍ത്തികള്‍ക്കതീതമായി ലോകം ചര്‍ച്ചചെയ്യേണ്ടതാണെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാല്‍ ചിത്രത്തില്‍ ഒരു മത വിഭാഗത്തെ മോശക്കാരായി ച്ത്രീകരിക്കുന്നതിനാലാണ് ബോളിവുഡ് ചിത്രത്തിന് പാകിസ്ഥാന്‍ പ്രദര്‍ശനാനുമതി നിഷേധിച്ചതെന്ന് ഒരു പാക് പത്രം റിപ്പോര്‍ട്ട് ചെയ്തു.

INDIANEWS24.COM MOVIES

Leave a Reply