ഒട്ടോവ:പുതുതായി തെരഞ്ഞെടുക്കപ്പെട്ട കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ പ്രായംകൊണ്ടുമാത്രമല്ല മനസ്സുകൊണ്ടും അല്പം ചെറുപ്പമാണ്.ഇക്കാരണത്താലാവണം പൊതുവേദികളില്‍ നൃത്തം ചവിട്ടാനും മടിയില്ലാത്തയാളാണ് അദ്ദേഹം.
സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിമാറിയ കനേഡിയന്‍ പ്രധാനമന്ത്രിയുടെ നൃത്ത ചുവടുകള്‍ ബോളിവുഡ് സിനിമാഗാനത്തിനൊപ്പിച്ചാണെന്നതാണ് മറ്റൊരു പ്രത്യേകത.ഇന്ത്യ-കാനഡ അസോസിയേഷന് യോഗത്തില്‍ നടത്തിയ നൃത്ത രംഗങ്ങളാണ് പ്രചരിക്കുന്നത്.അനുരാഗ് സിങ് സംവിധാനം ചെയ്ത ദില്‍ ബോലെ ഹിഡപ്പ എന്ന ചിത്രത്തിലെ ഗാനത്തിനൊപ്പമാണ് കനേഡിയന്‍ പ്രധാനമന്ത്രിയുടെ ചുവടുകള്‍.ഷാഹിദ് കപൂര്‍ റാണി മുഖര്‍ജിയും അഭിനയിച്ച ചിത്രമാണിത്.
കാനഡയിലെ മുന്‍ പ്രധാനമന്ത്രി പിയര്‍ ട്രൂഡോയുടെ മകനായ ജസ്റ്റിന് ട്രൂഡോ രാഷ്ട്രത്തിലെ ജനങ്ങള്‍ക്ക് നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയാണ് അധികാരത്തിലേറിയിരിക്കുന്നത്.ധനികര്‍ക്ക് നികുതി കൂട്ടുമെന്നും ഇടത്തരക്കാര്ക്കുള്ളത് കുറയ്ക്കുമെന്നുമാണ് പ്രധാന വാഗ്ദാനം.അടിസ്ഥാനസൗകര്യ വികസന നിക്ഷേപം വര്‍ധിപ്പിക്കും, ഒബാമ ഭരണകൂടവുമായി ബന്ധം മെച്ചപ്പെടുത്തും,ഐ എസ് ഐ എസിനെതിരായ സഖ്യസേനയില്‍നിന്നു കാനഡയെ പിന്‍വലിക്കും തുടങ്ങിയവയായിരുന്നു മറ്റു പ്രധാന വാഗ്ദാനങ്ങള്‍.
INDIANEWS24.COM Torronto