728-pixel-x-90-2-learn
728-pixel-x-90
<< >>

ബോളിവുഡ്‌ നടന്‍ സയീദ് ജഫ്രി അന്തരിച്ചു

ലണ്ടന്‍:പ്രമുഖ ബോളിവുഡ് നടന്‍ സയീദ് ജഫ്രി(86) അന്തരിച്ചു.ഹോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ട് ലോക സിനിമയിലും ഇടം നേടിയ അദ്ദേഹം ഓര്‍ഡര്‍ ഓഫ് ദി ബ്രിട്ടീഷ് എംപയര്‍ പുരസ്‌കാരം നേടിയിട്ടുണ്ട്.ഈ പരുസ്‌കാരത്തിന് അര്‍ഹനായിട്ടുള്ള ഒരേയൊരു ഇന്ത്യക്കാരന്‍ കൂടിയാണ് സയീദ് ജഫ്രി.

ജന്മംകൊണ്ട് ഇന്ത്യക്കാരനാണെങ്കിലും ബ്രിട്ടീഷ് വംശജനാണ് ജഫ്രി.സത്യജിത്ത് റേയുടെ സത് രഞ്ജ് കെ ഖിലാഡി,റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ഗാന്ധി, ഡേവിഡ് ലീനിന്റെ എ പാസേജ് ടു ഇന്ത്യ തുടങ്ങിയവയാണ് അദ്ദേഹം ഭാഗമായ പ്രശസ്ത ലോകോത്തര സിനിമകള്‍.രാം ലഖന്‍, ഖൂന്‍ ബാരി മാംഗ്, നസീബ് തുടങ്ങിയ ജനപ്രിയ ഹിന്ദി ചിത്രങ്ങളിലും ജഫ്രി മികച്ച അഭിനയം കാഴ്!ചവച്ചു. വെള്ളിത്തിരയ്ക്ക് പുറമേ, തന്തൂരി നൈറ്റ്‌സ്, ദി ഫാര്‍ പവലിയന്‍സ്, ദി ജുവല്‍ ഇന്‍ ദ ക്രൗണ്‍ തുടങ്ങിയ ടെലിവിഷന്‍ ഷോകളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു സയീദ് ജഫ്രി.

INDIANEWS24.COM Movies

Leave a Reply