728-pixel-x-90-2-learn
728-pixel-x-90
<< >>

ബോളിവുഡില്‍ ഒരു വേര്‍പിരിയല്‍ കൂടി

വേർപിരിയൽ ബോളിവുഡിൽ ഒരു പുതുമയുള്ള കാര്യമില്ല. പക്ഷേ മാതൃകാദമ്പതികളെന്ന് പേരുകേട്ട ഋത്വികും സൂസൈൻ ഖാനുമാണ് വേർപിരിയാൻ ഒരുങ്ങുന്നതെന്ന് കേൾക്കുമ്പോൾ മൂക്കത്ത് വിരൽ വയ്ക്കുകയാണ് പാപ്പരാസികൾ. കൈറ്റ് സിനിമ മുതലാണ് ഋത്വികും സൂസനും തമ്മിലുള്ള ഉടക്ക് തുടങ്ങിയത്. കൈറ്റ് നായിക ബാർബറ മോറിയുമായുണ്ടായ അതിരുവിട്ട അടുപ്പമാണ് സന്തുഷ്ട കുടുംബത്തിൽ വിള്ളൽ വീഴ്ത്തിയത്.

ക്രിഷ് ത്രീ റിലീസാകുന്ന സമയത്ത് ഇത്തരമൊരു വാർത്ത സിനിമയെ എങ്ങനെ ബാധിക്കുമെന്ന ചിന്തയിലാണ് അണിയറക്കാർ.പ്രണയവിവാഹമായിരുന്നു ഋത്വിക്കിന്റെയും സൂസന്റെയും. വിജയകരമായ ദാമ്പത്യവുമായിരുന്നു. പക്ഷേ. കുറച്ചുനാളായി സൂസൻ മാതാപിതാക്കൾക്കൊപ്പമാണ് താമസം. മക്കൾ അവധിദിവസങ്ങളിൽ അമ്മയെ കാണാൻ പോകും. തന്‍റെ അച്ഛനും അമ്മയ്ക്കും സുഖമില്ലാത്തതിനാലാണ് സ്വന്തം വീട്ടിൽപ്പോയി നിൽക്കുന്നതെന്നാണ് സൂസൻ പറയുന്നത്. രാകേഷ് റോഷന്റെ പിറന്നാളിന് സൂസൻ വൈകി വന്ന് നേരത്തേ മടങ്ങിയതു മുതലാണ് വേർപിരിയൽ വാർത്ത ശക്തമായത്.എന്തായാലും ഇതേക്കുറിച്ച് പ്രതികരിക്കാൻ ഋത്വിക്കിന്റെ കുടുംബം തയാറായിട്ടില്ല. ക്ളൈമാക്സ് എന്താണെന്ന് കാത്തിരുന്ന് കാണാം.

ASH INDIANEWS TVM

Leave a Reply