728-pixel-x-90-2-learn
728-pixel-x-90
<< >>

ബോളിവുഡിലെ വമ്പന്‍മാര്‍ക്കെതിരെ ഋഷി കപൂറിന്റെ പൊട്ടിത്തെറി

മുംബൈ: മുന്‍കാല നായകനും മന്ത്രിയും ലോക്‌സഭാ അംഗവുമായ വിനോദ് ഖന്നയുടെ സംസ്‌കാര ചടങ്ങില്‍ ബോളിവുഡിലെ ഖാന്‍മരടക്കമുള്ള താരങ്ങളെത്താതിരുന്നതിനെതിരെ ഋഷികപൂറിന്റെ കടുത്ത പ്രതികരണം.താരങ്ങള്‍ ബഹുമാനിക്കാന്‍ പഠിക്കണമെന്ന അഭിപ്രായവും അദ്ദേഹം പ്രമുഖ നടന്‍മാരെ വിമര്‍ശിച്ചുകൊണ്ട് ട്വിറ്ററില്‍ കുറിപ്പിട്ടു.vinod-khanna-rishi-kapoor

വിനോദ് ഖന്നയ്‌ക്കൊപ്പം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച താരമാണ് ഋഷി കപൂര്‍.ഈ തലമുറയിലെ പ്രമുഖ താരങ്ങളാരും വിനോദ് ഖന്നയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാതിരുന്നതിനെ നാണക്കേടെന്നാണ് ഋഷി കപൂര്‍ വിശേഷിപ്പിച്ചത്.താന്‍ മരിക്കുമ്പോഴും ആരും എത്തില്ലെന്ന് അറിയാം.ഇന്നത്തെ താരങ്ങളോട് വലിയ ദേഷ്യമാണ് തോന്നുന്നതെന്നും അദ്ദേഹം എഴുതി.

തന്റെ ഭാര്യ നീതു സിംഗും മകനും ബോളിവുഡിലെ  പ്രമുഖ താരവുമായ രണ്‍ബീര്‍ കപൂറും വിദേശത്തായതിനാലാണ് ചടങ്ങിനെത്താതിരുന്നതെന്നും ഋഷി കപൂര്‍ അറിയിച്ചു.അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, രണ്‍ധീര്‍ കപൂര്‍, ജാക്കി ഷിറോഫ്, കബീര്‍ ബേഡി, ഗുല്‍സാര്‍, സുബാഷ് ഗായ് എന്നിവരാണ് ചടങ്ങിനെത്തിയ പ്രമുഖര്‍.

INDIANEWS24.COM Movies

Leave a Reply