jio 800x100
jio 800x100
728-pixel-x-90
<< >>

ബോയിങ് 737 യാത്രാവിമാനം ക്യൂബയില്‍ ടേക് ഓഫിനിടെ തകർന്നു വീണു

ഹവാന∙ ക്യൂബൻ തലസ്ഥാനമായ ഹവാനയിലെ ജോസ് മാർട്ടി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു പറന്നുയർന്ന ബോയിങ് 737 യാത്രാവിമാനം ടേക് ഓഫിനിടെ തകർന്നു വീണു.ഹവാനയില്‍ നിന്ന് 500 കിലോമീറ്റര്‍ കിഴക്ക് സ്ഥിതി ചെയ്യുന്ന നഗരമായ ഹോള്‍ഗിനിലേക്ക് പുറപ്പെട്ട വിമാനമാണ് തകര്‍ന്നത്. 107 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത് എന്ന് ക്യുബന്‍ ടി വി റിപ്പോര്‍ട്ട് ചെയ്തു. അ​പ​ക​ട​ത്തി​ൽ ആ​രെ​ങ്കി​ലും മ​രി​ച്ചോ എ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത കൈ വന്നിട്ടില്ല.​എന്നാല്‍ ആളപായങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് ചില ക്യൂബന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

INDIANEWS24 INTERNATIONAL DESK

Leave a Reply