728-pixel-x-90-2-learn
728-pixel-x-90
<< >>

ബോബി സേവ്യര്‍ നിര്യാതനായി; സംസ്കാരം മാര്‍ച്ച്‌ 7ന്

മിസിസാഗ: കനേഡിയന്‍ മലയാളി അസോസിയേഷന്‍ [സിഎംഎ] പ്രസിഡന്‍റ് ബോബി സേവ്യര്‍ [49] നിര്യാതനായി. ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. സംസ്കാരം ശനിയാഴ്ച [മാര്‍ച്ച്‌ 7 ] കാനഡയില്‍ നടക്കും.

ബ്രാംപ്ടന്‍ വോഡെന്‍ സ്ട്രീറ്റ്, 11 ലേയ്ക്ക്റിഡ്ജ് ഡ്രൈവ്വില്‍ താമസിക്കുന്ന ബോബി കോട്ടയം കുറവിലങ്ങാട്‌ നമ്പൂരിത്തൊട്ടിലില്‍ കുര്യന്‍-അന്നമ്മ ദമ്പതികളുടെ മകനാണ്. മേരിയാണ് [സോഫി] ഭാര്യ. മകന്‍: ഷോണ്‍. സഹോദരങ്ങള്‍: കുഞ്ഞുമോന്‍, വല്‍സ [ഇരുവരും കാനഡയില്‍], ലൈലമ്മ.

രണ്ട് പതിറ്റാണ്ടോളമായി കാനഡയിലെ മലയാളികളുടെ സാംസ്‌കാരികവേദികളില്‍ സജീവസാന്നിധ്യമായിരുന്നു ബോബി. സംസ്കാരം ശനിയാഴ്ച മിസിസ്സാഗ സെന്റ്‌ ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയില്‍ [5650 മേവിസ് റോഡ്‌] നടക്കും. വിസിറ്റേഷന്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ വൈകിട്ട് 5 മുതല്‍ 9 വരെ. സ്ഥലം പിന്നീട് തീരുമാനിക്കും.

Leave a Reply