jio 800x100
jio 800x100
728-pixel-x-90
<< >>

ബോബി സാന്‍സ്:ഗാന്ധിസ-സമരത്തിന്റെ രക്തസാക്ഷി

JP:

ഗാന്ധിജിയുടെ സമരമാര്‍ഗ്ഗം അഹിംസയിലും അക്രമരാഹിത്യത്തിലും അധിഷ്ഠിതമാണ് എന്നത് പരക്കെ അംഗീകരിക്കപ്പെട്ട ഒരു അവകാശ വാദമാണ്.നിരാഹാര സമരം എന്നതിനെ സമാധാന സമരം എന്ന ഓമന പേരില്‍ ആണ് ഇന്നും ഇന്ത്യയില്‍ എമ്പാടും അറിയപ്പെടുന്നത്.ഗാന്ധിജി പഠിപ്പിച്ച പല സമര മുറകളും ലോകം എമ്പാടും നിലനിന്നിരുന്ന ബ്രിട്ടീഷ് കോളനികളിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സ്വീകരിച്ചിരുന്നു.അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് വടക്കന്‍ അയര്‍ലണ്ടില്‍ 1980 ല്‍ നടന്ന നിരാഹാര സമരം ആണ്.

കത്തോലിക്കാ സമുദായത്തോട് കാണിക്കുന്ന ചിറ്റമ്മ നയത്തില്‍ പ്രതിഷേധിച്ചു ഐറിഷ് കത്തോലിക്കരുടെ രാഷ്ട്രീയ പ്രസ്ഥാനം നടത്തിയ പ്രക്ഷോഭങ്ങളില്‍ ആണ് ഗാന്ധിയന്‍ സമര മുറകള്‍ ഇന്ത്യക്ക് പുറത്തു ഏറ്റവും ശക്തമായ രീതിയില്‍ പരീക്ഷിക്കപ്പെട്ടത്.മലയാളിയും തമിഴനും മറാട്ടിയും ബംഗാളിയും ഒക്കെ ആയി ചിതറി തെറിച്ചു കിടക്കുന്ന ഇന്ത്യാക്കാരെ പോലെ ആയിരുന്നില്ല ഐറിഷ്കാര്‍ എന്നതും വളരെ പ്രധാനമാണ്.കാരണം ഗാന്ധിജി ഇന്ത്യയുടെ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം ആവശ്യപ്പെടുന്നതിന് മുന്‍പ് തെക്ക് കന്യാകുമാരി മുതല്‍ കാഷ്മീര്‍ വരെയുള്ള വ്യതസ്ത ഭാഷകളിലും വംശങ്ങളിലും ഉള്ള ജനവിഭാഗങ്ങളെ ഇന്ത്യന്‍ ദേശിയബോധം എന്ന വികാരത്തിന്റെ താളക്രമത്തിലേക്ക് ക്ഷണിക്കുകയാണ് ആദ്യം ചെയിതത്.വാക്കിലും നോക്കിലും  ഊണിലും ഉറക്കത്തിലും അയര്‍ലണ്ടില്‍ എമ്പാടും കാണുന്ന പച്ച നിറത്തിലും എല്ലാം ആളിക്കത്തുന്ന ഐറിഷ് വികാരം സ്വമേധയാ ഉള്ള ഐറിഷ്കാരുടെ ബ്രിട്ടിഷ് വിരുദ്ധ സമരത്തിനു അതിന്റെ ഒന്നും ആവശ്യം ഉണ്ടായിരുന്നില്ല.മാത്രവുമല്ല ‘ഐറിഷ് കത്തോലിക്കര്‍ vs ബ്രിട്ടിഷ് ആംഗ്ലിക്കന്‍’ എന്ന മറ്റൊരു വിഭാഗിയ വികാരം കൂടി ബ്രിട്ടീഷ് വിരുദ്ധ സമരത്തിനു കൂട്ടായി ഉണ്ടായിരുന്നു.

അക്രമ രാഹിത്യ സമര രീതികള്‍ എന്ന് ലോകം മുഴുവന്‍ നാം ഇന്ത്യാക്കാര്‍ കൊട്ടിഘോഷിക്കുമ്പോഴും അയര്‍ലണ്ടിലെ സമരക്കാര്‍ പ്രത്യേകിച്ചു ഐ. ആര്‍ .എ. എന്ന തീവ്ര നിലപാടുകളെ അംഗീകരിക്കുന്ന ഒരു സംഘടന നിരാഹാര സമരമാര്‍ഗ്ഗം സ്വീകരിക്കണം എങ്കില്‍ ആ സമരം ഏത് ഇനത്തില്‍ പെടുന്ന ഒന്നാണ് എന്നത് ന്യായമായും സംശയം ഉണര്‍ത്തും. ഐ .ആര്‍ . എ. പോലെയുള്ള സംഘടനകളെ പിന്തുണയ്ക്കുന്ന ആളുകളോട് ചോദിച്ചാല്‍ ഈ കാര്യങ്ങള്‍ കൂടുതല്‍ വെക്തമാകും.

BOBYബോബി സാന്‍സ് എന്ന ഐ .ആര്‍ .എ. നേതാവ് ( റിപ്പബ്ലിക്കന്‍ നേതാവ് )1981 ഗാന്ധിയന്‍ സമര മാര്‍ഗ്ഗം ആയ നിരാഹാര സമരം അനുഷ്ടിച്ചു.ആ സമരം പ്രഖ്യാപിക്കുന്നതിനു മുന്‍പ് തന്നെ അദ്ദേഹം ഒരു രാഷ്ട്രീയ കേസില്‍ ശിക്ഷിക്കപ്പെട്ട് തടങ്കലില്‍ ആയിരുന്നു.ജയിലില്‍ കിടന്നു അദ്ദേഹം പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ചു.ഇതോടെ ബോബി സാന്‍സ് ലോക മാദ്ധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുകയും നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഐറിഷ് രാഷ്ട്രീയത്തിലെ ജനകീയനും അനിഷേധ്യനും ആയ നേതാവുമായി മാറി.ആ ഘട്ടത്തില്‍ എത്തിയപ്പോള്‍ ഒരു ഗാന്ധിയന്‍ മാതൃകയില്‍ ഉള്ള സമരം ആകാം എന്ന് അദ്ദേഹം കരുതി.

നിരാഹാര സമരം

സ്വന്തം വീട്ടില്‍ സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ച കുറ്റത്തിനാണ് അദ്ദേഹം ജയിലില്‍ ആയതു.അക്രമ രാഹിത്യം എന്നത് നാളിതു വരെ ഐറിഷ് രാഷ്ട്രീയം അംഗീകരിച്ചിട്ടുള്ള ഒരു രീതി അല്ല.ഇന്നും സമ്മാന്തര സേന എന്ന നിലയില്‍ മാത്രമാണ് അവര്‍ അറിയപ്പെടുവാന്‍ ആഗ്രഹിക്കുന്നത്.പ്രായാധിക്യം ചെന്ന മൌണ്ട് ബാറ്റന്‍ പ്രഭുവിനെ വധിച്ച കാര്യത്തില്‍ ഇന്നും യാതൊരു ഖേദവും രേഖപ്പെടുത്തിയിട്ടില്ലാത്ത രാഷ്ട്രീയമാണ് അവരുടേത്.കേരളത്തിലെ കണ്ണുരില്‍ നടക്കുന്നതിനെക്കാള്‍ ആസൂത്രിത രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്ന ഒരു സ്ഥലമാണ്‌ ഇന്നും നോര്‍ത്തേണ്‍ അയര്‍ലണ്ട്.ആ പ്രസ്ഥാനത്തിന്‍റെ നേതാവാണ്‌ നിരാഹരം അനുഷ്ഠിക്കാന്‍ അന്ന് തയ്യാറായത്.

ബോബി സാന്‍സ് എന്ന ജനകീയ നേതാവ് അന്ന് നിരാഹാരം പ്രഖ്യാപിച്ചതില്‍ ഭീഷണിയുടെ സ്വരം മാത്രമേ ഉണ്ടായിരുന്നൊള്ളു.എന്റെ ജീവന്‍ അപകടത്തില്‍ അയാല്‍ ഒരു ബ്രിട്ടീഷ്കാരനും ഐര്‍ലണ്ടില്‍ നിലനില്‍ക്കാന്‍ കഴിയാത്ത വിധത്തില്‍ ജനരോക്ഷം ആളിക്കത്തും.നിരാഹാര സമരത്തിനു പിന്നില്‍ പറയാതെ പറയുന്ന ഈ ജനരോക്ഷം തന്നെയല്ലേ ഗാന്ധിജി ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.അല്ലാതെ പാവം ഗാന്ധി മരിച്ചു പോയാല്‍ അത് മോശമല്ലേ എന്ന് കരുതി ബ്രിട്ടിഷ് ഇന്ത്യ ഭരിച്ചവര്‍ക്ക് തോന്നിയ മനസക്ഷിയാണോ അക്രമ രാഹിത്യം എന്ന് ഇപ്പോളും ചിലര്‍ വിശേഷിപ്പിക്കുന്ന നിരാഹാര സമരം.ഇന്ത്യയിലെ ശതകോടി കണക്കിനു വരുന്ന ജനങ്ങളുടെ രോഷാഗ്നിയും ഐര്‍ലന്‍ഡിലെ ആയിരങ്ങളുടെ രോഷാഗ്നിയും തമ്മില്‍ ആനയും ആടും തമ്മില്‍ ഉള്ള വ്യത്യാസം ഉണ്ട്.അത് കൊണ്ട് തന്നെ ബോബി സാന്‍സ് എന്ന ജനകീയ നേതാവ് ഉയര്‍ത്തിയ ഭീക്ഷിണി ബ്രിട്ടീഷുകാരുടെ അടുക്കല്‍ ചിലവായില്ല.

നിരാഹരം കിടന്ന ബോബി സാന്സിന്റെ ജീവന്‍ രക്ഷിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധി പ്രതിഷേധ പ്രകടനങ്ങളും സ്ഫോടനങ്ങളും പോലും എന്‍. . ഐ യ്യില്‍ നടന്നു.പക്ഷെ ബ്രിട്ടന്‍ ഭരിച്ചിരുന്ന മാര്‍ഗ്രറ്റ് താച്ചര്‍ ഈ സമരത്തോട് നിഷേധാത്മക സമീപനം കാണിച്ചു .മാത്രമല്ല വന്‍ ഭൂരിപക്ഷത്തില്‍ ഫര്‍മനാഗ് മണ്ടലത്തില്‍ നിന്നും വിജയിച്ച ബോബി സാന്‍സ്  എം പി യെ ക്രിമിനല്‍ എന്ന് സംബോധന ചെയിതു ആക്ഷേപിക്കുക കൂടി ചെയിതു.

സമാധാന സമര മാര്‍ഗ്ഗം എന്ന് ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും  ഇന്നും വിശ്വസിക്കുന്ന നിരാഹാര സമരം അനുഷ്ഠിച്ച ബോബി സാന്‍സ്  അബോധാവസ്ഥയില്‍ എത്തിയിട്ടും അദ്ദേഹത്തെ അറസ്റ്റ് ചെയിത് ആശുപത്രിയില്‍ എത്തിക്കാന്‍ ബ്രിട്ടീഷ് അനുകൂല ഭരണാധികാരികള്‍ തയ്യാറായില്ല.66 ദിവസത്തെ അനിശ്ചിത കാല നിരാഹാരത്തിന് ഒടുവില്‍ 1981 മേയ് മാസം 5 ന് അദ്ദേഹം രക്തസാക്ഷി ആയി. ബോബി സാന്‍സ് എം പി യുടെ മരണാനന്തര ചടങ്ങില്‍ ഒരു ലക്ഷത്തില്‍ അധികം വരുന്ന ആളുകള്‍ പങ്കെടുത്തു.

ബോബി സാന്‍സ് ഐറിഷ് വിമോചന സമരത്തിന്റെ രക്തസാക്ഷി ആണോ അതോ നിരാഹാര സമരത്തിന്റെ രക്തസാക്ഷി ആണോ എന്നത് ഇന്ത്യന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇന്നും വിലയിരുത്തിയിട്ടില്ല.ചുരുക്കി പറഞ്ഞാല്‍ ആഹിംസയില്‍ അധിഷ്ഠിതമായ സമര മാര്‍ഗ്ഗങ്ങള്‍ ‘ഹിംസാ മാര്‍ഗ്ഗം’ ആക്കണോ എന്ന് തീരുമാനിക്കുന്നത് ലോകത്ത് എവിടെയായാലും നാട് ഭരിക്കുന്ന ഭരണാധികാരികള്‍ ആണ്.

ഗ്ലോബല്‍ ഗ്രാമത്തിനു വേണ്ടി ഒന്നോഴിയോതെ എല്ലാ ഇന്ത്യന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മത്സരിച്ചു പഠിപ്പിക്കുന്ന ഒരു കാലത്തു ഗാന്ധിസത്തെയോ അതിന്റെ സമര മാര്‍ഗ്ഗങ്ങളെയോ വിലയിരുത്തുന്നതില്‍ അര്‍ത്ഥം ഇല്ല.ഗാന്ധിജിയുടെ ഉദ്ദേശ്ശ ശുദ്ധിയില്‍ ആര്‍ക്കും സംശയം തോന്നേണ്ട കാര്യവും ഇല്ല.

www.indianews24.com/uk

Leave a Reply