728-pixel-x-90-2-learn
728-pixel-x-90
<< >>

ബോബന്‍ സാമുവലിന്റെ അടുത്ത ചിത്രത്തില്‍ ദിലീപ് നായകന്‍

മലയാളത്തിന് ഒരുപിടി ഹിറ്റ് സനിമകള്‍ സമ്മാനിച്ച ഉദയകൃഷ്ണ സിബി കെ തോമസിനൊപ്പം വീണ്ടും ദിലീപെത്തുന്നു.ബോബന്‍ സാമുവലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പ്രശസ്ത ഇരട്ടതിരക്കഥാകൃത്തുക്കള്‍ക്കൊപ്പം ദിലീപ് ഇരുപതിലധികം ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.ഈ ചിത്രവും മുഴുനീള എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

മുംബയ് ആയിരിക്കും ചിത്രത്തിന്റെ പശ്ചാത്തലമെന്നല്ലാതെ ചിത്രത്തെ കുറിച്ച് കൂടുതലൊന്നും ബോബന്‍ സാമുവല്‍ വ്യക്തമാക്കിയില്ല.അടുത്ത ഏപ്രിലോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ ഇതു വരെ തീരുമാനിച്ചിട്ടില്ല.ബോബന്‍ സാമുവലിന്റെ നാലാമത്തെ ചിത്രമാണിത്. ജനപ്രിയന്‍, റോമന്‍സ്,ഹാപ്പി ജേര്‍ണി എന്നിവയാണ് മറ്റുചിത്രങ്ങള്‍.

INDIANEWS24.COM MOVIES

Leave a Reply