728-pixel-x-90-2-learn
728-pixel-x-90
<< >>

ബോണി കപൂറിന്റെ അടുത്ത ചിത്രത്തില്‍ ശ്രീദേവിയും

ബോണി കപൂറിന്റെ അടുത്ത ചിത്രത്തില്‍ പത്‌നി ശ്രീദേവി അഭിനയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മകന്‍ അര്‍ജുന്‍ കപൂറിനൊപ്പം ഒരുക്കിയ തേവര്‍ എന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ പൂര്‍ത്തിയായത്.

വ്യാഴാഴ്ച്ച തേവര്‍ റിലീസ് ചെയ്തതിന് ശേഷമായിരിക്കും ശ്രീദേവിയോടൊപ്പമുള്ള ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയെന്ന് ബോണി കപൂര്‍ പറഞ്ഞു. ഇതൊരു സ്ത്രീപക്ഷ വിഷയമാണെന്നും ഇംഗ്ലീഷ് വിംഗ്ലീഷില്‍ നിന്നും വളരെ വ്യത്യസ്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.മിസ്റ്റര്‍ ഇന്ത്യ, രൂപ് കീ റാണി ചോരോന്‍ കാ രാജ, ജുദായി തുടങ്ങിയ ചിത്രങ്ങളില്‍ ശ്രീദേവി ഭര്‍ത്താവിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.ഒരു ഇടവേളയ്ക്ക് ശേഷം 2012ല്‍ ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് തിരിച്ചെത്തിയ ശ്രീദേവി കഴിഞ്ഞദിവസം തമിഴിലും അഭിനയിക്കുമെന്ന വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

 

INDIANEWS24.COM MOVIES

Leave a Reply