728-pixel-x-90-2-learn
728-pixel-x-90
<< >>

ബോട്ട് ഇടിച്ചുതകര്‍ത്ത കപ്പലിന്റെ രേഖകള്‍ പിടിച്ചെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്‌

കൊച്ചി: മത്സ്യബന്ധന ബോട്ട് ഇടിച്ചുതകര്‍ത്ത വിദേശ ചരക്കുകപ്പലിന്റെ രേഖകള്‍ പിടിച്ചെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ആംബര്‍ എല്‍ എന്ന കപ്പലിന്റെ രേഖകള്‍ പിടിച്ചെടുക്കണമെന്നാവശ്യപ്പെട്ട് തകര്‍ന്ന ബോട്ടിന്റെ ഉടമ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.

ഞായറാഴ്ച്ച പുലര്‍ച്ചെ രണ്ടോടെ പുതുവൈപ്പിനില്‍ നിന്നും 20 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടമുണ്ടായത്. തോപ്പുംപടിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ കാര്‍മല്‍ മാത എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന 14 മത്സ്യത്തൊഴിലാളികളില്‍ 11 പേര്‍ രക്ഷപ്പെട്ടു. അപകടമുണ്ടാക്കിയ കപ്പിലിന്റെ ക്യാപ്റ്റനെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്. കപ്പലില്‍ അന്വേഷണ സംഘം ഇന്ന് പരിശോധനയും നടത്തിവരികയാണ്.

INDIANEWS24.COM Kochi

Leave a Reply