728-pixel-x-90-2-learn
728-pixel-x-90
<< >>

ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലി അന്തരിച്ചു

അരിസോണ:ചികിത്സയിലായിരുന്ന പ്രശസ്ത ബോക്‌സിംഗ് താരം മുഹമ്മദ് അലി(74)അന്തരിച്ചു.ഇടിക്കൂട്ടിലെ ഇതിഹാസം എന്ന വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹം ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അരിസോണയിലെ ഫോണിക്‌സ് ഏരിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കഴിഞ്ഞ 32 വര്‍ഷമായി മുഹമ്മദ് അലിയെ പാര്‍ക്കിന്‍സണ്‍ രോഗം പിടിപ്പെട്ടിരുന്നു.മൂന്ന് തവണ വേള്‍ഡ് ഹെവി വെയ്റ്റ് ചാമ്പ്യന്‍ പട്ടം സ്വന്തമാക്കിയിട്ടുണ്ട്.ഒളിംപിക്‌സ് ചാമ്പ്യന്‍ കൂടിയായ അദ്ദേഹത്തിന്റെ സ്വന്തം പേര് ക്ലാഷ് ക്ലേ എന്നായിരുന്നു.അമേരിക്കയില്‍ നിലനിന്നിരുന്ന വര്‍ണ്ണ വിവേചനത്തില്‍ പ്രതിഷേധിച്ച് ഇസ്‌ലാം മതം സ്വീകരിക്കുകയായിരുന്നു.1964 മുതലാണ് മുഹമ്മദ് അലി എന്ന പേര് മാറ്റിയത്.

INDIANEWS24.COM Sports Desk

Leave a Reply