മോണ്ട്രിയല്: ബോംബ് നിര്‍മിക്കാന്‍ ഉപയോഗിക്കുന്നതെന്ന് സംശയിക്കുന്ന സാധനങ്ങള്‍ ഉള്‍പ്പെട്ട ബാഗുമായി കാനഡയിലെ മോണ്ട്രിയല് വിമാനത്താവളത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഇറാനിയന്‍ വംശജനും നിലവില്‍ ഇറ്റാലിയന്‍ പൌരനുമായ ആന്റണി പിയാസ എന്ന ആളാണ് അറസ്റ്റിലായത്.
അമേരിക്കയിലേക്കുള്ള ഡിപാര്‍ച്ചര്‍ ടെര്‍മിനലില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എന്നാല്‍ മറ്റൊരാളുടെ ബാഗ് തന്നെ പിടിക്കാന്‍ ഏല്പിക്കുകയായിരുന്നു എന്നാണ് പിയാസ പറയുന്നത്.