728-pixel-x-90-2-learn
728-pixel-x-90
<< >>

ബേല്‍സ് തെറിച്ചു; പക്ഷേ ഔട്ടായില്ല

ബ്രിസ്‌ബേന്‍:ലോകകപ്പ് ക്രിക്കറ്റിലെ വമ്പന്‍മാരെ തറപറ്റിച്ച ചരിത്രമുള്ള ഐര്‍ലണ്ടിന്റെ ബാറ്റ്‌സ്മാനാണ് വിക്കറ്റില്‍ നിന്നും ബേല്‍സ് തെറിച്ചിട്ടും ഔട്ടാകാതിരുന്നത്.നോബോളായിരുന്നില്ല.അമ്പയര്‍ ഔട്ട് മനപ്പൂര്‍വ്വം ഔട്ട് വിധിക്കാതിരുന്നതുമല്ല. വിക്കറ്റില്‍ നിന്നും തെറിച്ചുയര്‍ന്ന ബേല്‍സ് അതിന്റെ മേല്‍ തന്നെ ചെന്നിരുന്നതാണ് ഔട്ടാകാതിരുന്നതിന്റെ കാരണം.

ബുധനാഴ്ച്ച യു എ ഇക്കെതിരെ നടന്ന മത്സരത്തലാണ് ഈ അപൂര്‍വ്വ സംഭവം.ഐരീഷ് ബാറ്റ്‌സ്മാന്‍ എഡ് ജോയ്‌സ് ബാറ്റു ചെയ്യാന്‍ നിന്ന 11-ാം ഓവറിലെ നാലാം പന്ത് ഓഫ്സ്റ്റമ്പിന് മുകളില്‍ ബേല്‍സും തെറിപ്പിച്ച് കടന്നുപോയി.യു എ ഇ ബൗളര്‍ അംജദ് ജാവേദിന്റെ ആ ബോളില്‍ ബാറ്റ്‌സ്മാന് ഒന്നും ചെയ്യാന്‍ അവസരമുണ്ടായിരുന്നില്ല. അത്രയ്ക്ക് മനോഹരമായൊരു യോര്‍ക്കറായിരുന്നു അത്.ബേല്‍സ് തെറിച്ചതും ലോകകപ്പിനായി ഒരുക്കിയ എല്‍ ഇ ഡി സ്റ്റമ്പും ബേല്‍സും മിന്നിതിളങ്ങുകയും ചെയ്തു.എന്നിട്ടും ബാറ്റ്‌സ് മാന്‍ പുറത്തായില്ല.വിക്കറ്റില്‍ നിന്നും തെറിച്ച ബേല്‍സ് അതേപടി അവിടെതന്നെ ഇരുന്നതാണ് ഔട്ട് വിധിക്കാതിരുന്ന കാരണം.

ഇത് ക്രിക്കറ്റിലെ നിയമമാണ് ബേല്‍സ് തെറിച്ചു നിലത്തു വീണാലേ ബൗള്‍ഡ് ആയതായി കണക്കാക്കൂ.അപൂര്‍വ്വമായി ഭാഗ്യം സിദ്ധിച്ച ജോയ്‌സ് ഒടുവില്‍ വ്യക്തിഗത സ്‌കോര്‍ 37ല്‍ നില്‍ക്കെ അംജദ് ജാവേദിന് തന്നെ വിക്കറ്റ് നല്‍കിയാണ് മടങ്ങിയത്.ഇക്കുറി വിക്കറ്റ് ലക്ഷ്യമാക്കുന്നതിന് പകരം ജാവേദ് ജോയ്‌സിനെ കീപ്പറുടെ കൈകളിലെത്തിച്ചു.

INDIANEWS24 SPORTS DESK

Leave a Reply