728-pixel-x-90-2-learn
728-pixel-x-90
<< >>

“ബേണിംഗ് വെല്‍സ്”: വിശേഷങ്ങള്‍ സജീവമാക്കി സോഹന്‍ റോയ്‌

ഇന്ത്യന്‍ സിനിമയുടെ മുഖഛായ മാറ്റുകയെന്ന ലക്ഷ്യത്തോടെ ഒരുവര്‍ഷം മുമ്പ് ഹോളിവുഡ് സംവിധായകന്‍ സോഹന്‍ റോയ് പ്രഖ്യാപിച്ച ബേണിംഗ് വെല്‍സ് എന്ന ബ്രഹ്മാണ്ഡ ചിത്രം യാഥാര്‍ത്ഥ്യത്തിലേക്ക്. ബൃഹത്തായ ഈ പ്രോജക്ടിന്റെ ഭാഗമായി സംവിധായകന്‍ ഐ വി ശശിയും പങ്കുചേരുന്നുണ്ടെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.

സിനിമയെ കുറിച്ചും സിനിമയുടെ ഭാഗമാകാന്‍ മലയാളത്തിലെ പ്രശസ്ത സംവിധായകന്‍ ഐ വി ശശി തയ്യാറായതിന്റെയും വിശേഷങ്ങള്‍ പ്രമുഖ മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ സോഹന്‍ റോയ് വ്യക്തമാക്കുന്നുണ്ട്. ഇതിലൂടെ ഈ ബ്രഹ്മാണ്ഡ ചിത്രത്തെ സംബന്ധിച്ച ചുവടുവെപ്പുകള്‍ സജീവമാണെന്ന് അദ്ദേഹം ഉറപ്പാക്കുകകൂടിയാണ്. ഇറാഖിന്റെ കുവൈറ്റ് അധിനിവേശം പശ്ചാത്തലമാക്കുന്ന കഥയാണ് സോഹന്‍ റോയിയും ഐ വി ശശിയും ഒരുമിക്കുന്ന ചിത്രത്തിലൂടെ പറയുന്നത്. കൊടും യുദ്ധത്തില്‍ കത്തിയമര്‍ന്ന എണ്ണക്കിണറുകളില്‍ ചാമ്പലായത് ഒരുപാട് പേരുടെ ജീവിതം മാത്രമല്ല പ്രതീക്ഷകള്‍ കൂടിയാണ് എന്ന യാഥാര്‍ത്ഥ്യം പുനരവതരിപ്പിക്കുകയാണ് സിനിമയിലൂടെ ചെയ്യാന്‍ ലക്ഷ്യമിടുന്നതെന്ന് സോഹന്‍ റോയ് പറയുന്നു.

മുല്ലപ്പെരിയാര്‍ പ്രമേയമാക്കിയ ഡാം 999 എന്ന ചിത്രത്തിലൂടെ ഓസ്‌കാര്‍ ചുരുക്കപട്ടികയിലിടം നേടിയ സംവിധായകനാണ് സോഹന്‍ റോയ്. കഴിഞ്ഞ സെപ്തംബറില്‍ ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലിലാണ് ബേണിംഗ് വെല്‍സിനെ പറ്റി ആദ്യമായി അറിയിച്ചത്.

INDIANEWS24.COM Movies

Leave a Reply