728-pixel-x-90-2-learn
728-pixel-x-90
<< >>

ബെല്‍ഫാസ്റ്റ് പൊന്നോണം 2013 :

ബെല്‍ഫാസ്റ്റ് പൊന്നോണം 2013 നല്‍കുന്നത് സാംസ്കാരിക ദിശാബോധം:

NI:ബെൽഫാസ്റ്റിൽ  നടന്ന നോർത്തേണ്‍ അയർലണ്ട്  മലയാളികളുടെ  ഓണാഘോഷം വമ്പിച്ച  ജനപങ്കാളിത്തം കൊണ്ടും കേരളത്തനിമ നിറഞ്ഞ കലാപരിപാപാടികളാലും  പ്രൊഡോജ്വലമായി .കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പങ്കെടുത്ത കലാപരിപടികള്‍ സാംസ്‌കാരിക കേരളത്തിലെ കലാപരിപാടികളോട് മാത്രമെ ഉപമിക്കാന്‍ കഴിയു.പത്ത് വയസ്സിന് താഴെയുള്ള കുട്ടികള്‍ അവതരിപ്പിച്ച സംഘനൃത്തം തൊട്ട് കുടുംബിനികള്‍ അവതരിപ്പിച്ച തിരുവാതിര വരെയുള്ള പരിപാടികള്‍ മലയാളികളുടെ സാംസ്കാരിക പൈതൃകത്തെ വിളിച്ചറിയിക്കുന്നതായിരുന്നു. പൊന്നോണം 2013 ന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചത് ഏതെങ്കിലും ഒരു സംഘടനയല്ല.മലയാളികളുടെ ഒരു കൂട്ടായിമയാണ്.അതാകട്ടെ നേതാക്കന്‍മാരുടെ കൂട്ടായിമ ആയിരുന്നുമില്ല മറിച്ച് കലാപ്രവര്‍ത്തകരുടെ കൂട്ടായിമ ആയിരുന്നു.അതുകൊണ്ട് തന്നെ കേരളത്തില്‍ നടക്കുന്ന കലോല്‍സവങ്ങളുടെ നിലവാരത്തിലേക്ക് കലാപരിപാടികളുടെ നിലവാരത്തിന് ഉയിര്‍പ്പ് നല്‍കി. ബെല്‍ഫാസ്റ്റിലെ സെയിന്റ് ലുയിസ് കോളജില്‍ നടന്ന പൊന്നോണം 2013 ശരിയായ നിലയില്‍ വിലയിരുത്തിയാല്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ മലയാളികള്‍ക്ക് പുതിയ ദിശാബോധം നല്‍കുന്ന ഒരു കാലോല്‍സവം ആയിരുന്നു എന്ന് നിസ്സംശയം പറയാം.

indianews24.co.(uk)

Leave a Reply