728-pixel-x-90-2-learn
728-pixel-x-90
<< >>

ബെല്‍ഫാസ്റ്റില്‍ വീണ്ടും ‘ബാംഗ്ലൂര്‍ ഡെയ്സ്’ :ഈ തവണ വിക്ടോറിയ സ്ക്വയറില്‍

യുവ താരങ്ങളുടെ ആരവം ഉയര്‍ത്താന്‍ ‘ബാംഗ്ലൂര്‍ ഡെയ്സ്’വീ ണ്ടും ബെല്‍ഫാസ്റ്റില്‍ എത്തുന്നു.ബെല്‍ഫാസ്റ്റ് നഗര ഹൃദയത്തിലുള്ള വിക്ടോറിയ സ്ക്വയറിലെ ഓഡിയോണിലാണ് ബാംഗ്ലൂര്‍ ദിനങ്ങള്‍ പ്രദര്‍ശനം നടത്തുന്നത്.യു.കെ യിലെ പ്രമുഖ വിതരണക്കാരായ ഇന്ത്യന്‍ മൂവീസ് നേരിട്ട് തന്നെയാണ് രണ്ടാം തവണയും ഈ സൂപ്പര്‍ ഹിറ്റ് ചിത്രം ബെല്‍ഫാസ്റ്റില്‍ എത്തിക്കുന്നത്.

നിവിന്‍ പൊളി,ദുല്‍ഖര്‍ സല്‍മാന്‍,ഫഹദ് ഫാസില്‍ തുടങ്ങിയ നായക നിരയ്ക്കൊപ്പം അണിനിരക്കുന്ന നാസ്രിയ ,ഇഷാ തല്‍വാര്‍,നിത്യാ മേനോന്‍,പാര്‍വ്വതി എന്നീ നായികമാരും ചേരുമ്പോള്‍ ബംഗലൂരു നഗരത്തേക്കാള്‍ ഈ ചിത്രത്തിനു യു.കെ യിലെ നഗരങ്ങളുടെ ഛായയാണ് ലഭിച്ചിരിക്കുന്നത്.ചിത്രത്തിന്റെ ലൊക്കേഷന്‍ ബെല്‍ഫാസ്റ്റിലോ ബാംഗറിലോ ആയിരുന്നു എങ്കില്‍ ഈ ചിത്രം നമ്മുടെ മുന്നില്‍ കളിച്ചു ചിരിച്ചു ഉല്ലസിച്ചു നടക്കുന്ന കോളേജ് കുട്ടികളുടെ ജീവിതത്തിന്റെ നേര്‍പ്പകര്‍പ്പ് ആകുമായിരുന്നു

വെള്ളിയാഴ്ച വൈകുന്നേരവും ,ശനിയാഴ്ച രാവിലെ പതിനോന്നിനുമായി 2-Days ആണ് ബെല്‍ഫാസ്റ്റിലെ മലയാളികള്‍ക്കായി പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.പതിവിന് വ്യത്യസ്തമായി ഈ തവണ തീയറ്റര്‍ മാനേജ്മെന്റ് നേരിട്ടാണ് ടിക്കറ്റ് വിതരണം നടത്തുന്നത്.ഈ മാറ്റം മലയാള സിനിമാ പ്രക്ഷകരേയും മലയാള ഭാഷയെ തന്നെയും ഐറിഷ് സമൂഹം അംഗീകരിച്ചു തുടങ്ങിയതിന്റെ സൂചനയാണ്‌ എന്ന് ഇന്ത്യന്‍ മൂവിസ് അധികൃതര്‍ പറഞ്ഞു.ബാംഗ്ലൂര്‍ ഡെയ്സിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് മുന്‍ യു.കെ മലയാളിയായ അഞ്ജലി മേനോനാണ്.

.Screening in Odeon cinemas,Victoria Square . schedule-coming Friday 11th July evening show(TBC)and sat 12 th July 11:00am show.http://indianmoviesuk.co.uk/

Leave a Reply