728-pixel-x-90-2-learn
728-pixel-x-90
<< >>

ബെല്‍ഫാസ്റ്റില്‍ പാത്രിയാര്‍ക്കീസ് ദ്വിതിയന്‍ ബാവയുടെ ഓര്‍മ്മ പെരുന്നാള്‍

Belfast:പരിശുദ്ധനായ മോറാന്‍ മോര്‍ പാത്രിയാര്‍ക്കീസ് ദ്വിതിയന്‍ ബാവയുടെ ഓര്‍മ്മ പെരുന്നാളും ഇടവക വാര്‍ഷികവും വെള്ളി (ജനുവരി 31) ,ശനി (ഫെബ്രുവരി  1) ദിവസങ്ങളിലായി ആഘോഷിക്കുന്നു.യുകെ മേഖലയുടെ പാത്രിയാര്‍ക്കല്‍ വികാരിയും അങ്കമാലി ഭദ്രാസനത്തിന്റെ പെരുമ്പാവൂര്‍ ഹൈറെയിഞ്ച് മേഖലുയുടെ മെത്രാപോലീത്തയുമായഅഭിവന്ദ്യ മത്യൂസ് മോര്‍ അപ്രേം തിരുമനസ്സ് മുഖ്യ കാര്‍മ്മികത്വം വഹിക്കും.

വെള്ളിയാഴ്ച വൈകിട്ട്  6:30 ന് ഇടവകയില്‍ എത്തിച്ചേരുന്ന അഭി:തിരുമേനിയെ ഇടവക വികാരി ഫാ:സിബി വര്‍ഗ്ഗീസ് വാലയിലിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും.തുടര്‍ന്ന്‍ സന്ധ്യാ പ്രാര്‍ത്ഥനയും ,അനുഗ്രഹ പ്രസംഗവും ,ആശീര്‍വാദവും യഥാക്രമം നടക്കും.
ശനിയാഴ്ച രാവിലെ 9:30 ന് പ്രഭാത പ്രാര്‍ത്ഥനയും 10 മണിക്ക് അഭി:തിരുമനസ്സിന്‍റെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുറുബാനയും തുടര്‍ന്നു പരിശുദ്ധന്‍റെ നാമത്തില്‍ പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥന,റാസാ,ആശീര്‍വാദം എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്
വിശ്വാസികളേവരും ഒരുക്കത്തോടെയും പ്രാര്‍ത്ഥനോടും കൂടി പരിശുദ്ധന്‍റെ ഓര്‍മ്മ പെരുനാളിലും ഇടവകയുടെ വാര്‍ഷിക പരിപാടികളിലും വന്നു സംബന്ധിച്ച് അനുഗ്രഹീതരാവണം എന്ന് ദൈവ നാമത്തില്‍ സംഘാടകര്‍ അറിയിക്കുന്നു.

address:St.Polycarps Church, 104 Upper Lisburn Road, Finaghy BT10 0BB

Leave a Reply