728-pixel-x-90-2-learn
728-pixel-x-90
<< >>

ബെല്‍ഫാസ്റ്റില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് സേവനം തുടങ്ങും :ഈ തവണയും താല്‍ക്കാലിക സംവിധാനം മാത്രം

ബെല്‍ഫാറ്റ്:ബെല്‍ഫാസ്റ്റില്‍ ഇന്ത്യന്‍ കൊണ്സുലേറ്റിന്‍റെ സേവനം ആരംഭിക്കുന്നു.ഈ തവണയും താല്‍ക്കാലിക സംവിധാനങ്ങള്‍ മാത്രം ഒരുക്കിയാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രവര്‍ത്തനം തുടങ്ങുന്നത്.ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്റ്റിന്‍റെ കെട്ടിട സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ആഴ്ചയില്‍ രണ്ടു ദിവസം മാത്രമാണ് പ്രവര്‍ത്തനം നടത്തുന്നത്.എന്‍ ഐ ഇന്ത്യന്‍ കോണ്‍സുലേറ്റിന് വേണ്ടി കെട്ടിടം സ്വന്തമായി മേടിക്കുന്നതിനോ ,സ്ഥിരം ജീവനക്കാരെ നിയമിക്കുന്നത്തിനോ അധികൃതര്‍ തയ്യാറായിട്ടില്ല.

വെള്ളി, ശനി ദിവസങ്ങളിലാണ് ആദ്യ പ്രവര്‍ത്തി ദിവസങ്ങള്‍.പതിനായിരത്തിലധികം വരുന്ന എന്‍ ഐ ഇന്ത്യാക്കാര്‍ക്ക് കോണ്‍സുലേറ്റിന്‍റെ സേവനം വലിയ അനുഗ്രഹമാകും.ബെല്‍ഫാസ്റ്റ് സിറ്റി സെന്ററിലെ അന്ദ്രേസ് ഹൌസില്‍ കാലങ്ങളായി ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ ഹോണറ-റി ഒഫീസ് പ്രവര്‍ത്തിക്കുന്നുണ്ട് എങ്കിലും കഴിഞ്ഞ പതിനെട്ടു  രണ്ട് വര്‍ഷങ്ങളായി കോണ്‍സുലേറ്റ് സേവനങ്ങള്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ലഭ്യമായിരുന്നില്ല.

എന്‍ ഐ യ്യില്‍ സ്ഥിര താമസമാക്കിയിരിക്കുന്ന ഇന്ത്യന്‍ വംശജര്‍ പ്രധാനമായും പോസ്റ്റല്‍ സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടും ഡബ്ലിനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനെ ആശ്രയിച്ചുമാണ് ഒ സി എ കാര്‍ഡ് ,പാസ്പോര്‍ട്ട്‌ സര്‍വീസ് തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാക്കിയിരുന്നത്.

ഇംഗ്ലണ്ടിലെ കോണ്‍സുലേറ്റ് ജീവിനക്കാരുടെ ചിറ്റമ്മ നയത്തിന് പലപ്പോഴും വിധേയമാകുന്നത് എന്‍ ഐ മലയാളികള്‍ ആയിരുന്നു .മരണാനന്തര ചടങ്ങുകള്‍ക്ക് ഇന്ത്യയിലേക്ക് കൊണ്ട് പോകുന്ന മൃതദേഹത്തോട് പോലും ലണ്ടനിലെ കോണ്‍സുലേറ്റ് ജീവനക്കാര്‍ മര്യാദ കാണിച്ചില്ല എന്ന് പരാതി ഉയര്‍ന്നിരുന്നു.നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ കോണ്‍സുലേറ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഇതില്‍ നിന്നെല്ലാം മലയാളികള്‍ അടക്കമുള്ള എന്‍ ഐ ഇന്ത്യന്‍ പ്രവാസികള്‍ മോചനം നേടുകയാണ്‌.

സമീപ കാലത്തായി ഓള്‍ സ്റ്റെയിറ്റ്സ് പോലെയുള്ള ഐ ടി കമ്പനികളിലും ,ബി.റ്റി കരാര്‍ ഏറ്റെടുത്തിരിക്കുന്ന എച് സി എല്‍ തുടങ്ങിയ കമ്പനികളില്‍ ജോലിക്കെത്തുന്ന നൂറ് കണക്കിന് ഇന്ത്യന്‍ വംശജര്‍ക്കും മലയാളികള്‍ക്കൊപ്പം ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ ആരംഭിക്കുന്ന കോണ്‍സുലേറ്റ് സര്‍വീസ് വലിയ അനുഗ്രഹമാകും.

എങ്കിലും,ലണ്ടനിലെ ജീവിനക്കാര്‍ സാധന സാമഗ്രികളുമായി എത്തി ,ആഴ്ചയില്‍ രണ്ടു ദിവസം മാത്രം നല്‍കുന്ന വെറും താല്‍ക്കാലിക സംവിധാനം മാത്രമാണ് ഇത്.സ്വന്തമായി ഒരു കെട്ടിടമോ ,ഇന്ത്യന്‍ അധികൃതര്‍ സ്വന്തം പേരില്‍ വാടകക്ക് എടുത്ത കെട്ടിടത്തിലോ അല്ല ഇപ്പോള്‍ പ്രവര്‍ത്തനം തുടങ്ങുന്നത്.അത് കൊണ്ട് മുന്‍കൂട്ടി അറിയിക്കാതെ തന്നെ ഇപ്പോള്‍ ആരംഭിക്കുന്ന കോണ്‍സുലേറ്റ് സേവനം അവസാനിപ്പിക്കാന്‍ ലണ്ടനിലെ കോണ്‍സുലേറ്റ് അധികൃതര്‍ക്ക് കഴിയും.

 

 

 

Leave a Reply