കൊച്ചി:ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും യുഡിഎഫ് കണ്‍വീനറുമായ ബെന്നി ബെഹനാനെ ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി.വെള്ളിയാഴ്ച പുലർച്ചെ 3.30ഓടെയാണ് ബെന്നിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീട്ടിൽ വച്ചാണ് നെഞ്ചുവേദന അവുഭപ്പെട്ടത്. തുടർന്ന് അദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇപ്പോള്‍ അദ്ദേഹം 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ്.ആരോഗ്യനില തൃപ്തികരമാണെന്നു ആശുപത്രി വക്താവ് പറഞ്ഞു. ബെന്നി ബഹന്നാന് പത്ത് ദിവസത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ബെന്നി ബഹന്നാന്റെ തുടര്‍ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ പിന്നീടു തീരുമാനിക്കുമെന്ന് യു ഡി എഫ് നേതൃത്വം അറിയിച്ചു.
INDIANEWS24 KOCHI DESK