jio 800x100
jio 800x100
728-pixel-x-90
<< >>

ബെന്നറ്റിന്‍റെ സ്ഥാനാര്‍ഥിത്വം: സിപിഐയില്‍ കോളിളക്കം

തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ സീറ്റില്‍ പാര്‍ട്ടിസ്ഥാനാര്‍ഥിയായി ഡോക്ടര്‍ ബെന്നറ്റ്‌ എബ്രഹാം രംഗത്ത്‌ വന്നത് വഴിവിട്ട രീതിയിലായിരുന്നെന്ന് തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് പഠിക്കാന്‍ സിപിഐ നിയോഗിച്ച അന്വേഷണകമ്മീഷന്‍റെ കണ്ടെത്തല്‍. ദേശീയനിര്‍വാഹകസമിതിയംഗം സി ദിവാകരന്‍, സംസ്ഥാന നിര്‍വാഹകസമിതിയംഗം പി രാമചന്ദ്രന്‍, തിരുവനന്തപുരം ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശി എന്നിവരെ പേരെടുത്ത് കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ്‌ യോഗത്തില്‍ സമര്‍പ്പിച്ചു.

ബെന്നറ്റില്‍ നിന്ന് ഒരു കോടി രൂപ പാര്‍ട്ടിഫണ്ട് കൈപ്പറ്റിയാണ് സ്ഥാനാര്‍ഥിത്വം നല്‍കിയതെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ബെന്നറ്റ് ജയസാധ്യതയുള്ള സ്ഥാനാര്‍ഥിയാണെന്ന് ദിവാകരന്‍, രാമചന്ദ്രന്‍, ശശി എന്നിവര്‍ കേന്ദ്രനേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചു. ഇവര്‍ക്കെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന. അന്തിമതീരുമാനം നിര്‍വാഹകസമിതി കൈക്കൊള്ളും. പി കെ കൃഷ്ണന്‍, പി തിലോത്തമന്‍ എംഎല്‍എ, പി പ്രസാദ്‌ എന്നിവരായിരുന്നു അന്വേഷണസമിതിയംഗങ്ങള്‍.

അതിനിടെ പി രാമചന്ദ്രന്‍ പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിന്റെ സിഎംഡി തസ്തികയില്‍ നിന്ന് മൂന്നു മാസത്തെ അവധിയില്‍ പ്രവേശിച്ചു. അമേരിക്കയിലുള്ള മകനെ സന്ദര്‍ശിക്കാനാണ് അവധി എന്നാണ് ഔദ്യോഗികവിശദീകരണം. തന്‍റെ രാഷ്ട്രീയജീവിതത്തില്‍ കറപുരണ്ടിട്ടില്ലെന്ന് രാമചന്ദ്രന്‍ പറഞ്ഞു. അങ്ങനെ വന്നാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും.

അന്വേഷണസമിതി റിപ്പോര്‍ട്ട് പാര്‍ട്ടിയുടെ അന്തിമനിലപാടല്ലെന്നാണ് ദിവാകരന്റെ പ്രതികരണം. ജില്ലാ കൌണ്‍സില്‍ നല്‍കിയ പട്ടിക അട്ടിമറിച്ചാണ് ബെന്നറ്റിനെ സ്ഥാനാര്‍ഥിയാക്കിയതെന്ന് വെഞ്ഞാറമൂട് ശശി പറഞ്ഞു.

സ്ഥാനാര്‍ഥിത്വം മോഹിച്ചിരുന്ന ചിലരാണ് ഇപ്പോള്‍ പുതിയ കഥകള്‍ മെനയുന്നതെന്ന് ബെന്നറ്റ്‌ പ്രതികരിച്ചു.

Leave a Reply