728-pixel-x-90-2-learn
728-pixel-x-90
<< >>

ബെംഗളുരുവില്‍ ബാറിന് തീപിടിച്ച് അഞ്ച് പേര്‍ മരിച്ചു

ബെംഗളുരു: തിങ്കളാഴ്ച്ച പുലര്‍ച്ചെ മൂന്നോടെ ബെംഗളുരുവിരുവിലെ ബാര്‍ കം റെസ്റ്റോറന്റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന്‌ അഞ്ച് പേര്‍ മരിച്ചു. നഗരത്തിലെ പച്ചക്കറി ചന്തയിലെ കുമ്പാര സംഘ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ബാറിനാണ് തീപിടിച്ചത്. ഇതിനകത്ത് ഉറങ്ങിക്കിടന്ന ജീവനക്കാരാണ് മരിച്ചവര്‍.

അഗ്നിശമന സേനയെത്തി തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാവാം അപകടകാരണമെന്നു പ്രാഥമിക നിഗമനം. തുംകൂര്‍ സ്വദേശികളായ സ്വാമി (23), പ്രസാദ് (20), മഹേഷ് (35), ഹസന്‍ സ്വദേശിയായ മഞ്ജുനാഥ് (45), മാണ്ഡ്യ സ്വദേശിയായ കീര്‍ത്തി (24) എന്നിവരാണ് മരിച്ചത്. റെസ്റ്റോറന്റില്‍ പുക ഉയരുന്നത് കണ്ടവരാണ് അഗ്‌നിശമനസേനയെ വിവരം അറിയിച്ചത്. കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരുന്നു.

INDIANEWS24.COM Bengaluru

Leave a Reply