728-pixel-x-90-2-learn
728-pixel-x-90
<< >>

ബെംഗളുരുവില്‍ ‘അനാക്കോണ്ട’ നഗരത്തെ ഞെട്ടിച്ചു

ബെംഗളുരു:ദക്ഷിണേന്ത്യയിലെ തിരക്കേറിയ നഗരങ്ങളില്‍ ഒന്നായ ബംഗളുരുവിലെ ജനം ചൊവ്വാഴ്ച്ച ഒരല്‍പ്പനേരത്തേക്കെങ്കിലും ഈ ദാരുണ കാഴ്ച്ച കണ്ട് പതറിയിട്ടുണ്ടാകും.അനാക്കോണ്ടയുടെ വായില്‍ അകപ്പെട്ട മനുഷ്യ ശരീരം ആയിരുന്നു പേടിപ്പെടുത്തുന്ന ആ രംഗം.ദേഹം പൂര്‍ണമായും ഈ ഭീകര ജീവിക്കുള്ളില്‍ അകപ്പെട്ടെങ്കിലും വലതു കൈയ്യുടെ പകുതി ഭാഗം മാത്രം പുറത്തേക്ക് നീണ്ടു കിടക്കുന്ന വിധത്തിലായിരുന്നു ആ കാഴ്ച്ച.ഇല്ലാത്ത മൃഗത്തിന്റെ രൂപം ഉണ്ടാക്കി ഈ കാട്ടിക്കൂട്ടിയത് ഒരു പ്രതിഷേധമാണ്.

നമ്മ ബെംഗളുരു ഫൗണ്ടേഷന്‍(എന്‍ ബി എഫ്) പ്രവര്‍ത്തകര്‍ സംഘടിച്ച് നടത്തിയ സര്‍ക്കാരിന്റെ അലംഭാവത്തിനോടുള്ള പ്രതിഷേധാത്മകമായിട്ടാണ് ഇത്തരത്തില്‍ ഒരു ഞെട്ടിക്കുന്ന ദൃശ്യം ഉണ്ടാക്കി നഗരത്തെ സ്തംഭിപ്പിച്ചത്.നിരത്തുകളിലെ ഘട്ടറുകള്‍ മൂലം വാഹന ഗതാഗതത്തിലുണ്ടാകുന്ന തകരാറുകള്‍, മാലിന്യം കൂടിക്കിടന്ന് രോഗങ്ങള്‍ പകരുന്നു,റോഡുകളില്‍ വെള്ളം കെട്ടിക്കിടന്ന് സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലെത്തിയിരിക്കുന്നു തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു എന്‍ ബി എഫിന്റെ പ്രതിഷേധം.അധികൃതര്‍ ഉണരുന്നതിനായി നേരത്തെ നടുറോഡില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുതലയുടെ രൂപം ഉണ്ടാക്കിയിട്ട് ഇവര്‍ ആളുകളെ ഞെട്ടിപ്പിച്ചിരുന്നു.

INDIANEWS24.COM Bengaluru

Leave a Reply