728-pixel-x-90-2-learn
728-pixel-x-90
<< >>

ബുള്ളറ്റ് ട്രെയിനിനെ പതിന്‍മടങ്ങ് കടത്തിവെട്ടി സൂപ്പര്‍ട്യൂബ്

ന്യൂയോര്‍ക്ക്: ബുള്ളറ്റ് ട്രെയിനിനെ കടത്തിവെട്ടി സൂപ്പര്‍ ട്യൂബ് ഏറ്റവും വേഗത്തില്‍ ഓടുന്ന കരവാഹനമായിമാറി.മണിക്കൂറില്‍ 760 മൈല്‍(1200ല്‍ അധികം കിലോമീറ്റര്‍) വേഗത്തിലാണ് സൂപ്പര്‍ ട്യൂബ് കുതിക്കുന്നത്.നിലവില്‍ ഏറ്റവും വേഗതയേറിയ ട്രെയിന്‍ അമേരിക്കന്‍ റയില്‍ ഗതാഗത കമ്പനിയായ ആംട്രാക്കിന് വേണ്ടി ഓടുന്ന ആല്‍സ്റ്റം ബോംബാര്‍ഡിയര്‍ ട്രെയിനിന്റേതാണ്. മണിക്കൂറില്‍ 266 കിലോമീറ്റര്‍ വേഗതയാണ് ഈ ട്രെയിന്‍ പരീക്ഷണ ഓട്ടത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

ഹൈപ്പര്‍ലൂപ്പ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ടെക്‌നോളജീസാണ് സൂപ്പര്‍ട്യൂബ് എന്ന ഈ പാസഞ്ചര്‍ വേഗവാഹനത്തെ പാളത്തില്‍ ഘടിപ്പിച്ചത്.അമേരിക്കയിലെ പ്രമുഖ നഗരങ്ങളായ ലോസ് ആഞ്ചല്‍സില്‍ നിന്നും സാന്‍ഫ്രാന്‍സിസ്‌കോയിലേക്കുള്ള 560 കിലോമീറ്ററോളം താണ്ടാന്‍ സൂപ്പര്‍ട്യൂബിന് വേണ്ടി വന്നത് വെറും 35 മിനിറ്റ് നേരം മാത്രം. ട്രെയിനിനേക്കാള്‍ 12 മണിക്കൂര്‍ നേരത്തെയും കാറില്‍ സഞ്ചരിക്കുകയാണെങ്കില്‍ ആറ് മണിക്കൂര്‍ നേരത്തേയുമാണ് ഈ യാത്ര.

ലോകമെമ്പാടുമുള്ള നൂറ് എഞ്ജിനീയര്‍മാരുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമായാണ് സൂപ്പര്‍ട്യൂബ് എന്ന ഈ അതിവേഗക്കാരനെ ഒരുക്കാനായതെന്ന് മുഖ്യ ശില്‍പ്പിയായ എലോണ്‍ മസ്‌ക്ക് പറഞ്ഞു.ഹൈപ്പര്‍ലൂപ്പിന്റെ സ്വപ്‌ന സംരംഭമായ ടെസ്ല മോട്ടോഴ്‌സ് സി ഇ ഒ ആണ് മസ്‌ക്ക്.ലോകത്തെ ഭൂമിയിലൂടെ ഓടുന്ന ഏറ്റവും വേഗതയേറിയ വാഹനം പരീക്ഷിച്ചെങ്കിലും ഇതിലൂടെ ആളുകളെ കയറ്റി സഞ്ചാരയോഗ്യമാക്കാന്‍ പത്ത് വര്‍ഷമെങ്കിലും കാത്തിരിക്കേണ്ടിവരുമെന്നാണ് ഇതിന്റെ അണിയറ ശില്‍പ്പികള്‍ പറയുന്നത്.

INDIANEWS24 TECHNOLOGY DESK

Leave a Reply