728-pixel-x-90-2-learn
728-pixel-x-90
<< >>

ബുര്‍ജ് ഖലീഫയ്ക്ക് അടുത്ത്‌ തീപ്പിടിത്തം

ദുബായ്:ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയ്ക്ക് സമീപമുള്ള കെട്ടിടത്തില്‍ വന്‍ അഗ്നിബാധ.സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റതല്ലാതെ ആളപായമൊന്നും ഉണ്ടായിട്ടില്ല.ഇവിടെയുള്ള ദുബായി മാളിനോട്‌ ചേര്‍ന്ന് നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിലാണ് അപകടം.

പുലര്‍ച്ചെ ആറോടെ തീ ഉയരുകയായിരുന്നു.വിവരമറിഞ്ഞ ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥരും അഗ്നിശമന സേനയും സ്ഥലത്തെത്തി.രണ്ട് മണിക്കൂര്‍ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്.അപകടത്തെ തുടര്‍ന്ന് മണിക്കൂറുകളോളം സമീപത്തെ റോഡുകളെല്ലാം അടച്ചിട്ടത് വന്‍ഗതാഗത കുരുക്കിനിടയാക്കി.നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളില്‍ ഒന്നാണിത്.തീ പൂര്‍ണ്ണമായും അണച്ചശേഷം റോഡുകള്‍ തുറന്നുകൊടുത്തു.

INDIANEWS24.COM Gulf Desk

Leave a Reply