ദുബായ്: പുതുവത്സരത്തെ വരവേല്‍ക്കാന്‍ ദുബായിലെ ബുര്‍ജ് ഖലീഫയില്‍ രാത്രിയില്‍ നടത്തിയ ലൈറ്റ് ഷോ മാര്‍ച്ച് 31 വരെ ഉണ്ടാകും. വിവിധ സ്ഥലങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് കാണാന്‍ അവസരമായാണ് സംഘാടകര്‍ ഇത് മൂന്ന് മാസം വരെ നീട്ടിയത്. ലൈറ്റ് ഷോയ്ക്ക് ലഭിച്ച ഗിന്നസ് നേട്ടത്തോടെയാണ് ബുര്‍ജ് ഖലീഫയുടെ പുതുവര്‍ഷം തുടങ്ങിയത്.
ആഴ്ച്ചയില്‍ അഞ്ച് ദിവസമാണ് ലൈറ്റ് ഷോ ഉണ്ടാകുക. ചൊവ്വ, ബുധന്‍, ശനി ദിവസങ്ങളില്‍ രാത്രി എട്ടിനും വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാത്രി പത്തിനുമാണ് പ്രദര്‍ശനം. പുതുവര്‍ഷത്തിലെ ആദ്യത്തെ ഒരാഴ്ച്ചയേ പ്രദര്‍ശനത്തിന് തീരുമാനിച്ചിരുന്നുള്ളു. പിന്നീടാണ് മാര്‍ച്ച് വരെ നീട്ടാന്‍ തീരുമാനിച്ചത്.
INDIANEWS24.COM Gulf Desk