728-pixel-x-90-2-learn
728-pixel-x-90
<< >>

ബുധനാഴ്ച്ച മുതല്‍ സൗദിയില്‍ അഡ്രസ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കും

ജിദ്ദ:സൗദിയില്‍ ബുധനാഴ്ച്ച മുതല്‍ വിദേശികള്‍ക്ക് അഡ്രസ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുമെന്ന് ജവാസാത്ത് മേധാവി കേണല്‍ സുലൈമാന്‍ അല്‍ഹ്‌യീ അറിയിച്ചു.ജവാസാത്തുമായി ബന്ധപ്പെട്ട രേഖകള്‍ തപാലില്‍ എത്തിക്കുന്നതിനു വേണ്ടിയാണ് പുതിയ നിര്‍ദ്ദേശം.ഇതനുസരിച്ച് ഈ മാസം 14 മുതല്‍ സ്വദേശികളെ പോലെ തന്നെ വിദേശികള്‍ക്കും സൗദി തപാല്‍ ഓഫീസുകളില്‍ അഡ്രസ് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യല്‍ നിര്‍ബന്ധമാകുകയാണ്.

ജവാസാത്തുമായി ബന്ധപ്പെട്ട രഖകള്‍ തപാലില്‍ എത്തിക്കുന്നതിനു വേണ്ടിയാണ് ഈ നിര്‍ദേശം. വിദേശികളുടെ താമസ രേഖഉള്‍പ്പെടെ ഇനിം തപാലില്‍ ആകും ലഭിക്കുക. എന്നാല്‍ വിദേശികളുടെ താമസ രേരഖയായ ഇഖാമക്കു പകരം നടപ്പിലാക്കുന്ന ഹവിയ്യത്ത് മുഖീം എന്ന പേരിലുള്ള പുതിയ രേഖയിലേക്കു ഉടന്‍ മാറണമെന്ന് നിര്‍ബന്ധമില്ല.ഇഖാമ കാലാവധി അവസാനിക്കുന്ന മുറക്കു മാത്രമേ പുതിയ രേഖയിലേക്കു മാറേണ്ടതുള്ളു. അതുവരേയും പഴയ ഇഖാമ താമസ രേഖയായി പരിഗണിക്കും.പുതിയ തിരിച്ചറിയല്‍ രേഖയായ ഹവിയ്യത്ത് മുഖീം എന്ന പേരില്‍ വിദേശികള്‍ക്കു തിരിച്ചറിയല്‍ നല്‍കുന്നതിനുള്ള എല്ലാ വിധ ഒരുക്കങ്ങളും പൂര്‍ത്തിയായതായും അല്‍യഹ്‌യീ പറഞ്ഞു.

അഞ്ച് വര്‍ഷത്തേക്കു നല്‍കുന്ന കാര്‍ഡില്‍ തൊഴിലാളിയുടെ പേര്, ജനന തിയ്യതി, മതം,ജോലി,തൊഴില്‍ പെര്‍മിറ്റ് നമ്പര്‍,തൊഴിലുടമയുടെ പേര്‍ എന്നിവയുണ്ടാവും.റോഡുകളിലും മറ്റു പൊതു സ്ഥലങ്ങളിലും പരിശോധന നടത്തുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു സൗദിയിലെ ഓരോ വിദേശികളുടേയും തിരിച്ചറിയല്‍ രേഖയുടെ കാലാവധി അവസാനിക്കുന്നതിന്റെ വിവരങ്ങള്‍അറിയാന്‍ കഴിയുന്ന സാങ്കേതിക സംവിധാനമുണ്ട്.

INDIANEWS24.COM Gulf Desk

Leave a Reply