728-pixel-x-90-2-learn
728-pixel-x-90
<< >>

ബുദ്ധൻ ചിരിക്കുന്നു…ചാർളി ചാപ്ളിൻ ഇന്ദ്രൻസ്

കൊടക്കമ്പിയായി എത്തി പ്രേക്ഷകരെ കു‌ടുകുടെ ചിരിപ്പിച്ച ഇന്ദ്രൻസ് ഇനി എത്തുന്നത് ചിരിയുടെ സാമ്രാട്ടായ ചാർളി ചാപ്ളിന്റെ വേഷത്തിൽ. ആർ. ശരത് സംവിധാനം ചെയ്യുന്ന ബുദ്ധൻ ചിരിക്കുന്നു എന്ന ചിത്രത്തിലാണ് ഇന്ദ്രൻസ് ചാർളി ചാപ്ളിനായെത്തുന്നത്. നടന സാമ്രാട്ടിനുള്ള ആദരവ് കൂടിയാണ് ഈ ചിത്രമെന്ന് സംവിധായകൻ പറഞ്ഞു. എന്തായാലും ഇന്ദ്രൻസിന്റെ Chaplinഅഭിനയ ജീവിതത്തിലെ ഒരു നാഴികക്കല്ലാകും ഈ ചിത്രം. ചാപ്ളിൻ പ്രേമികളായ നടനും സംവിധായകനും തമ്മിലുള്ള ഇഴയടുപ്പമാണ് ചിത്രത്തിന്റെ ഇതിവൃത്തം.Indrans-Charlie-Chaplin

സംവിധായകൻ തന്നെ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ നെടുമുടി വേണു, ജഗദീഷ്, പി. ബാലചന്ദ്രൻ, നന്ദു, സുധീഷ്, ലക്ഷ്മി ഗോപാലസ്വാമി, പ്രവീണ തുടങ്ങി വൻ താരനിരതന്നെയുണ്ട്. ജി. വേണുഗോപാൽ സംഗീതസംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ഗാനരചന നിർവഹിക്കുന്നത് പ്രഭാ വർമ്മയാണ്. കൊല്ലവും ശാസ്താംകോട്ടയുമാണ് പ്രധാന ലൊക്കേഷൻ. പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലും വ്യത്യസ്ത ഗെറ്റപ്പുമായി എത്തിയിരുന്നു ഇന്ദ്രൻസ്.

Leave a Reply