728-pixel-x-90-2-learn
728-pixel-x-90
<< >>

ബീഹാറില്‍ ബി.ജെ.പിക്ക് വന്‍ തിരിച്ചടി; വിജയാഘോഷത്തിനിടെ ലാലു ആശുപത്രിയില്‍

മുംബൈ: ലാലു പ്രസാദ് യാദവിന്റെ ആര്‍.ജെ.ഡിയും നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡും കൈകോര്‍ത്ത മതേതര സഖ്യത്തിന് ബീഹാറില്‍ വ്യക്തമായ മേല്‍കൈ. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് മാത്രം നടന്ന ലോക് സഭാ  തിരഞ്ഞെടുപ്പില്‍ 40ല്‍ 22 സീറ്റും പിടിച്ചെടുത്ത ബി.ജെ.പിയെയാണ് ബീഹാറിലെ മതേതര സഖ്യം മറികടന്നിരിക്കുന്നത്. തിങ്കളാഴ്ച ഉച്ചയായപ്പോഴേക്കും ഫലമറിഞ്ഞ രണ്ടെണ്ണത്തില്‍ ആര്‍.ജെ.ഡി. – ജെ.ഡി.യു. സഖ്യം വിജയിച്ചു. ബാക്കിയുള്ള പത്തെണ്ണത്തില്‍ ഏഴിടത്ത് ലീഡ് ചെയ്യുന്നുമുണ്ട്.

അതേസമയം ഈ ശുഭ സൂചനകള്‍ക്കിടയില്‍ ആര്‍ ജെ ഡി ഒരു അശുഭ വാര്‍ത്തയുടെ നടുക്കത്തിലാണ്.ഫലപ്രഖ്യപനത്തിനിടയില്‍ ലാലു വിനെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നതാണ് അശുഭ വാര്‍ത്ത.ലാലു പ്രസാദ്‌ യാദവ് മുംബൈയിലെ ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പതിവായുള്ള പരിശോധനകള്‍ക്കെത്തിയതാണെന്ന് അദ്ദേഹത്തെ പരിചരിച്ച ഡോ. രമാകാന്ത് പാന്ഥ അറിയിച്ചു. എന്നാല്‍ ഹൃദയ വാല്‍വുകള്‍ക്ക് സാരമായ തകരാറുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത വാര്‍ത്ത.

നീണ്ട 22 വര്‍ഷത്തെ വൈരം മറന്നാണ് ലാലുവും നിതീഷും ബീഹാറില്‍ കൈകോര്ത്തത്. ഉപതിരഞ്ഞെടുപ്പിന് മോന്നോടിയായാണ് ഇരുവരും സഖ്യമുണ്ടാക്കിയത്. ബി.ജെ.പി.ക്കെതിരായ മതേതരസഖ്യത്തെ തിരഞ്ഞെടുപ്പില്‍ കോണ്ഗ്രസ്സും പിന്തുണച്ചു. ഇടതു കക്ഷികള്‍ തനിച്ചു നിന്നപ്പോള്‍ ഇവിടെ ത്രികോണ മത്സരം പ്രതീക്ഷിച്ചതാണ്.

INDIANEWS24 NATIONAL DESK

Leave a Reply