728-pixel-x-90-2-learn
728-pixel-x-90
<< >>

ബീഹാര്‍ മുഖ്യമന്ത്രിയായി ജിതന്‍ റാം മഞ്ജി അധികാരമേറ്റു

പാറ്റ്ന:നിതീഷ് കുമാറിന്റെ രാജിയെത്തുടര്‍ന്ന്‍ ബീഹാറില്‍ ഉടലെടുത്ത രാഷ്ട്രീയ അനിശ്ചിതത്വത്തിനു വിരാമമായി. ബിഹാറിലെ പുതിയ മുഖ്യമന്ത്രിയായി നിതീഷ് കുമാറിന്റെ അനുയായിയും വിശ്വസ്തനുമായ ജിതന്‍ റാം മഞ്ജി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ മഞ്ജിയോടൊപ്പം രണ്ട് പുതുമുഖങ്ങളടക്കം 17 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ ദിവസം മഞ്ജിയെ പുതിയ നിയമസഭാകക്ഷിനേതാവായി പാര്‍ലമെന്‍ററി പാര്‍ട്ടിയോഗം തിരഞ്ഞെടുത്തിരുന്നു. രാജി തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് നിതീഷ് കുമാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പട്ടികജാതി-വര്‍ഗ ക്ഷേമവകുപ്പുമന്ത്രിയും ദളിത്‌ വംശജനുമായ  ജിതന്‍ റാം മഞ്ജിയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്.ഇക്കുറി ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഗയ മണ്ഡലത്തില്‍നിന്ന് മത്സരിച്ചെങ്കിലും ജിതന്‍ റാം പരാജയപ്പെട്ടിരുന്നു. 

ലോക്സഭാ  തിരഞ്ഞെടുപ്പില്‍ ജെ.ഡി.യു. നേരിട്ട കനത്ത തിരിച്ചടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് ശനിയാഴ്ച നിതീഷ് രാജിവെച്ചത്. എന്നാല്‍, പരാജയത്തിന്റെ ഉത്തരവാദിത്വം മുഴുവന്‍ നിതീഷിനുമേല്‍ കെട്ടിവെച്ച് തന്റെ വിശ്വസ്തന്‍ ബിജേന്ദര്‍ യാദവിനെ മുഖ്യമന്ത്രിയാക്കാന്‍ ശരത്യാദവ് തിടുക്കം കാണിക്കുകയാണെന്ന് പാര്‍ട്ടിയിലൊരു വിഭാഗം കരുതി. ഇത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍, പുതിയ മുഖ്യമന്ത്രിയുടെ പേര് നിര്‍ദേശിക്കാന്‍ നിതീഷ് കുമാറിനെ തന്നെ  പാര്‍ലമെന്‍ററി പാര്‍ട്ടിയോഗം ചുമതലപ്പെടുത്തിയത് അദ്ദേഹത്തിനൊപ്പമുള്ളവരുടെ വിജയമായി.

INDIANEWS24 NEW DELHI

 

Leave a Reply