728-pixel-x-90-2-learn
728-pixel-x-90
<< >>

ബി സി സി ഐയുടെ സാമ്പത്തികഘടനയെ കുറിച്ച് വ്യക്തമാക്കാന്‍ ഉത്തരവ്

ന്യൂഡല്‍ഹി:രാജ്യത്തെ ക്രിക്കറ്റിന്റെ അധികാരകേന്ദ്രമായ ഇന്ത്യന്‍ ക്രിക്കറ്റ് കന്‍ട്രോള്‍ ബോര്‍ഡ്(ബി സി സി ഐ) അതിന്റെ സാമ്പത്തിക ഘടനയെ കുറിച്ച് വ്യക്തമായ വിവരണം നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.ഇന്ത്യന്‍ പ്രീമിയല്‍ ലീഗ്(ഐ പി എല്‍) ആറാം സീസണില്‍ ഉയര്‍ന്ന വാതുവെപ്പ് കേസ് പരിഗണിക്കുമ്പോഴാണ് പരമോന്നത കോടതി നിര്‍ദേശം.

ഐ പി എല്‍ ക്രിക്കറ്റില്‍ താരങ്ങളുടെ ലേലം സംബന്ധിച്ച് വിവരങ്ങള്‍ വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.മത്സരങ്ങളുടെ സംപ്രേഷണാവകാശം, ടിക്കറ്റ് വില്‍പ്പന തുടങ്ങിയവയുടെ വിശദവിവരങ്ങളും ബി സി സി ഐ അറിയിക്കേണ്ടിവന്നേക്കും.കൂടാതെ ഐ പി എല്‍ ഒത്തുകളിയെ കുറിച്ച് അന്വേഷിക്കാന്‍ സമിതിയെ നിയോഗിക്കാത്തതെന്താണെന്നും കോടതി ചോദിച്ചു.

ഐ സി സിയുടെ മുന്‍ പ്രസിഡന്റ് ശരദ് പവാറില്‍ നിന്നും അനുവാദം വാങ്ങിയ ശേഷമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിനെ സ്വന്തമാക്കിയതെന്ന് തിങ്കളാഴ്ച്ച കോടതിയില്‍ ഹാജരായ ബി സി സി ഐ മുന്‍ അധ്യക്ഷന്‍ എന്‍ ശ്രീനിവാസന്‍ അറിയിച്ചു.വാതുവെപ്പുകേസ് ഉയര്‍ന്നപ്പോള്‍ തന്നെ തന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പന്‍ അടക്കമുള്ളവര്‍ക്കെതിരെ നടപടി സ്വീകരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

INDIANEWS24 SPORTS DESK

Leave a Reply