കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ആലുവയില്‍ പോലീസിന്റെ അടിയന്തര യോഗം ചേര്‍ന്നു. ആലുവ പോലീസ് ക്ലബ്ബില്‍ ബുധനാഴ്ച്ച രാത്രിയായിരുന്നു കേസിന് മേല്‍ നോട്ടം വഹിക്കുന്ന എ ഡി ജി പി. ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള യോഗം.
നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചന സംബന്ധിച്ച കുറ്റപത്രം സമര്‍പ്പിക്കുന്നതിനെ കുറിച്ച് ചര്‍ച്ച നടത്തി. ഗൂഢാലോചനയില്‍ പ്രധാന പങ്കുവഹിച്ചെന്ന കുറ്റമാരോപിക്കപ്പെട്ട് അറസ്റ്റിലായ ദിലീപ് 85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ചൊവ്വാഴ്ച്ച ജാമ്യത്തിലിറങ്ങിയത്. അത്യപൂര്‍വ്വമായ കേസില്‍ അന്വേഷണം പൂര്ണമായിക്കൊണ്ടിരിക്കുന്നത് കണക്കിലെടുത്താണ് അഞ്ചാംവട്ടം നല്കിയ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി അയവ് കാട്ടിയത്.
INDIANEWS24.COM Kochi