ബെയ്ജിംഗ്: പ്രതിഫലം നല്കുന്നതില് ലിംഗ വിവിചേനം കാട്ടുന്നുവെന്നാരോപിച്ച് ബി ബി സിയില്‍ നിന്നും വനിതാ മാധ്യമപ്രവര്‍ത്തക രാജിവച്ചു. ബി ബി സി ചൈന എഡിറ്റര്‍ കാരി ഗ്രേസിയാണ് രാജിവച്ചത്. കഴിഞ്ഞ നാല് വര്‍ഷമായി ബെയ്ജിംഗ് ബ്യൂറോ എഡിറ്ററാണ്.
കഴിഞ്ഞ ജൂലൈയില്‍ ബി ബി സിയില്‍ നിന്നും ഒന്നര ലക്ഷം പൗണ്ടിന് മേല്‍ വാര്‍ഷിക വരുമാനം കൈപറ്റുന്നവരുടെ പട്ടിക പുറത്തുവിട്ടിരുന്നു. ബി ബി സി അധികൃതര്‍ തന്നെ പുറത്തുവിട്ട പട്ടികയിലൂടെയാണ് പ്രതിഫലത്തില്‍ വലിയതോതില്‍ ലംഗ സമത്വം കാട്ടിയതായി വ്യക്തമായത്. ഒരേ തസ്തികയില്‍ ജോലി ചെയ്യുന്ന പുരുഷന് സ്ത്രീയേക്കാള്‍ ഇരട്ടിയിലധികം ശമ്പളമാണ് നല്‍കുന്നത്. ഇവിടെ ഏറ്റവും ഉയര്‍ന്ന ശമ്പളം വാങ്ങുന്ന ജീവനക്കാരിക്ക് തുല്യമായ പദവിയിലുള്ള പുരുഷ ജീവനക്കാരന് ലഭിക്കുന്നത് അവരേക്കാള്‍ അഞ്ചിരട്ടി അധികം തുകയാണ്.
ബി ബി സിയുടെ ശമ്പള വിവേചനത്തിനെതിരെ ഇതിനോടകം വന്‍ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. സമൂഹമാധ്യമത്തിലൂടെ രാജിവച്ച ചൈന എഡിറ്റര്‍ കാരി ഗ്രേസിക്കു പിന്തുണയുമായി നിരവധി പേര് രംഗത്തെത്തിക്കഴിഞ്ഞു.
INDIANEWS24.COM Beijing