728-pixel-x-90-2-learn
728-pixel-x-90
<< >>

ബി ബി സിയിലെ പുരുഷ മാധ്യമപ്രവര്‍ത്തകര്‍ സ്വമേധയാ ശമ്പളം കുറയ്ക്കാന്‍ തീരുമാനിച്ചു

ലണ്ടന്‍: ഒരേ തസ്തികയില്‍ ജോലി ചെയ്യുന്ന വനിതാ ജീവനക്കാര്‍ക്ക് കുറഞ്ഞ പ്രതിഫലം കൊടുക്കുന്നതില്‍ പ്രതിഷേധം ഉയര്‍ന്ന് ദിവസങ്ങള്‍ക്കകം പുരുഷ ജീവനക്കാര്‍ സ്വമേധയാ ശമ്പളം കുറയ്ക്കുന്നു. ബി ബി സിയുടെ ചൈന എഡിറ്റര്‍ കാരി ഗ്രേസിയാണ് ദിവസങ്ങള്‍ക്ക് മുമ്പ് ശമ്പളത്തില്‍ ലിംഗ വിവേചനം കാട്ടുന്നുവെന്ന് ആരോപിച്ച് രാജിവച്ചത്. സംഭവത്തെ തുടര്‍ന്ന് ബി ബി സിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ ഹ്യൂ എഡ്വേര്‍ഡ്‌സ്, നിക്കി കാംപ്‌ബെല്‍, ജോണ്‍ ഹംഫ്രിസ്, ജോണ്‍ സോപല്‍, നിക് റോബിന്‍സണ്‍, ജെര്‍മി വിനെ എന്നിവരാണ് ശമ്പളം കുറയ്ക്കാന്‍ തയ്യാറായത്.

ശമ്പളത്തിലെ വിവേചനവുമായി ബന്ധപ്പെട്ട പ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്നും തന്റെ വനിതാ സഹപ്രവര്‍ത്തകര്‍ക്ക് പിന്തുണ നല്‍കുന്നതായും ജെര്‍ി വിനെ എന്ന മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു. അതേസമയം ശമ്പളം കുറയ്ക്കാന്‍ തീരുമാനമെടുത്ത മാധ്യമപ്രവര്‍ത്തകരോട് ബി ബി സി നന്ദി അറിയിച്ചു. ഇത്തരം ആളുകള്‍ ജോലി ചെയ്യുന്നത് തങ്ങള്‍ക്ക് അഭിമാനകരമാണെന്നും അറിയിച്ചു.

ബി ബി സിയില്‍ നിന്നും പ്രതിവര്‍ഷം ഒന്നര ലക്ഷം പൗണ്ടിലേറെ ശമ്പളം വാങ്ങുന്നവരുടെ പട്ടിക പുറത്തുവിട്ടതോടെയാണ് വിവേചനം ശ്രദ്ധയില്‍ പെടുന്നത്. മറ്റു രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പുരുഷ എഡിറ്റര്‍മാര്‍ സമാനമായ തസ്തികയിലുള്ള സ്ത്രീകളെക്കാല്‍ ഇരട്ടിയിലധികം ശമ്പളം വാങ്ങുന്നതായി പട്ടികയിലൂടെ വെളിപ്പെട്ടു. ഇതോടെയാണ് വിവാദമുയര്‍ന്നത്.

INDIANEWS24.COM International Desk

Leave a Reply