728-pixel-x-90-2-learn
728-pixel-x-90
<< >>

ബി പി എല്‍ കാര്‍ഡ് ഉപയോഗിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരെ സസ്പെന്റ് ചെയ്യും

കൊച്ചി:ബി പി എല്‍ കാര്‍ഡ് ഉടമകളായ സര്‍ക്കാര്‍ ജീവനക്കാര്‍ മെയ്‌ 31ന് മുന്‍പ് അതത് താലൂക്കുകളില്‍ കാര്‍ഡ് തിരിച്ചേല്പ്പിച്ചില്ലെങ്കില്‍  സസ്പെന്‍ഷന്‍ നടപടികള്‍ നേരിടേണ്ടി വരുമെന്ന് ജില്ലാ കലക്ടര്‍ എം ജി രാജമാണിക്യം പറഞ്ഞു.ബി പി എല്‍ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്ന ഇവര്‍ നാളിതുവരെ  കാര്‍ഡില്‍ കൈപ്പറ്റിയ ആനുകൂല്യങ്ങള്‍ തിരിച്ച്ചടയ്ക്കുകയും വേണം എന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍,അധ്യാപകര്‍,പൊതുമേഖലാ സ്ഥാ പനങ്ങളില്‍ ജോലി ചെയ്യുന്നവര്‍,ആദായ നികുതി അടക്കുന്നവര്‍,നാല് ചക്ര വാഹനമുള്ളവര്‍,ഒരേക്കറില്‍ കൂടുതല്‍ ഭൂമി ഉള്ളവര്‍,സര്‍ക്കാര്‍ ജോലിയില്‍ നിന്നും പെന്‍ഷന്‍ പറ്റിയവര്‍,ആയിരം ചതുരശ്ര അടി അസ്ഥിവാരമുള്ള വീടുള്ളവര്‍ എന്നീ വിഭാഗങ്ങള്‍ക്കാണ് ബി പി എല്‍ കാര്‍ഡുകള്‍ക്ക് അര്‍ഹത ഇല്ലാത്തത് എന്ന് കലക്ടര്‍ അറിയിച്ചു.

Source: PRD,Govt of Kerala

Leave a Reply