728-pixel-x-90-2-learn
728-pixel-x-90
<< >>

ബി.ജെ.പി ഒറ്റക്ക് അധികാരത്തിലേക്ക് :രാഹുല്‍ ഗാന്ധി പിന്നില്‍

ദില്ലി:ബി.ജെ.പി ഒറ്റക്ക് കേന്ദ്രത്തില്‍  ഭൂരിപക്ഷം നേടും എന്ന് ലീഡ് നിലകള്‍ സൂചിപ്പിക്കുന്നു.നിലവിലുള്ള സ്ഥിതിയില്‍ 261 സീറ്റുകളില്‍ ബി.ജെ.പി മുന്നിട്ട് നില്‍ക്കുക്കയാണ്.കേവല ഭൂരിപക്ഷത്തിലേക്ക് എത്താന്‍ വെറും രണ്ടു സീറ്റുകളുടെ കുറവ് മാത്രമാണ് ബി.ജെ.പി ക്ക് നിലവിലുള്ളത്.

അതെ സമയം ,എക്സിറ്റ് പോള്‍ ഫലങ്ങളെ പോലും അദ്ഭുതപ്പെടുത്തിക്കൊണ്ട് എന്‍.ഡി.എ സഖ്യം പ്രാദേശിക കക്ഷികളുടെ പിന്തുണ ഇല്ലാതെ തന്നെ അധികാരത്തില്‍ എത്തുമെന്ന് ഇത് വരെ പുറത്ത് വന്ന ഫലങ്ങള്‍ വെക്താമായ സൂചന നല്‍കുന്നു.ബി.ജെ.പി ഒറ്റക്ക് 306 സീറ്റുകളില്‍ മുന്നേറ്റം തുടരുകയാണ്.ഹിന്ദി മേഖലയില്‍ ഒരു സംസ്ഥാനത്ത് പോലും കോണ്‍ഗ്രസ് വിജയിക്കുന്നതിന്റെ ലക്ഷണങ്ങള്‍ കാണുന്നില്ല.

നെഹ്‌റു കുടുംബത്തിന്റെ കുത്തക സീറ്റായി അറിയപ്പെട്ടിരുന്ന അമേഠിയില്‍ രാഹുല്‍ ഗാന്ധി പിന്നിലാണ്.കഴിഞ്ഞ തവണ മൂന്നര ലക്ഷം വോട്ടുകള്‍ക്ക് കോണ്‍ഗ്രസ് വിജയിച്ച മണ്ഡലമാണ് അമേഠി.

ദേശിയ തലത്തില്‍ കോണ്ഗ്രസ് വെറും 65 സീറ്റില്‍ മാത്രമാണ് മുന്നിട്ടു നില്‍ക്കുന്നത്.തെലുങ്കാനയില്‍ ടി.ആര്‍.എസ്.ആന്ധ്രയില്‍ ടി.ഡി.പി.തമിഴ് നാട്ടില്‍ ജയലളിത നയിക്കുന്ന അണ്ണാ.ഡി.എംകെ ,കര്‍ണാടകയില്‍ ബി.ജെ.പി എന്നിങ്ങനെയാണ് തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ലീഡ് നില സൂചിപ്പിക്കുന്നത്.

jp/i24

Leave a Reply