ന്യൂഡല്ഹിലി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർത്ഥിപ്പട്ടിക ബിജെപിയുടെ തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജെ പി നദ്ദ രഖ്യാപിച്ച്. കേരളത്തിലെ 14 ബിജെപി സീറ്റുകളിൽ പത്തനംതിട്ടയി ഒഴികെയുള്ള സ്ഥാനാര്‍ത്ഥിപട്ടികയാണ് ഇന്ന് പ്രഖ്യാപിച്ചത്.തൃശ്ശൂരില്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുന്നില്ലെങ്കില്‍ കെ സുരേന്ദ്രന് തൃശ്ശൂരും ശ്രീധരന് പിള്ളയ്ക്ക് പത്തനംതിട്ടയും നല്‍കാനാണ് ബി ജെ പി നേക്കം എന്നറിയുന്നു.കുമ്മനം രാജശേഖരന് തിരുവനന്തപുരത്തും അല്‍ഫോന്‍സ് കണ്ണന്താനം ഏറണാകുളത്തും ശോഭാ സുരേന്ദ്രന് ആറ്റിങ്ങലിലും സി കൃഷ്ണകുമാര്‍ പാലക്കാടും എ എന്‍ രാധാകൃഷ്ണന് ചാലക്കുടിയിലും മത്സരിക്കും.കെ സുരേന്ദ്രന്,എം ടി രമേശ്,സുരേഷ്ഗോപി എന്നിവര്‍ ആദ്യ പട്ടികയിലില്ല, ടോം വടക്കനും സീറ്റില്ല. സ്ഥാനാര്‍ഥി പട്ടിക ചുവടെ.
ചൊവ്വാഴ്ച വൈകിട്ടോടെ കേരളത്തിൽ നിന്നുള്ള സ്ഥാനാർത്ഥിപ്പട്ടികയ്ക്ക് കേന്ദ്രനേതൃത്വം അനുമതി നൽകിയിരുന്നു.
ഇതുവരെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരു സ്ഥാനാർത്ഥിപ്പട്ടികയും ബിജെപി പുറത്തിറക്കിയിരുന്നില്ല. 182 പേരടങ്ങുന്ന ലിസ്റ്റാണ് ഇന്ന് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിലും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ലഖ്നൗവിലും മത്സരിക്കും. എൽ കെ അദ്വാനി മത്സരിച്ചിരുന്ന ഗാന്ധിനഗറിലാണ് ബിജെപി അധ്യക്ഷൻ അമിത് ഷാ മത്സരിക്കുക. എൽ കെ അദ്വാനിക്ക് ഇത്തവണ സീറ്റുണ്ടാകില്ല എന്നാണ് സൂചന. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ അമേഠിയിൽ മത്സരിക്കുന്നത് കേന്ദ്രമന്ത്രി സ്മൃതി ഇറാനി തന്നെയാണ്.ഇന്ന് പ്രഖ്യാപിച്ച പ്രമുഖ സ്ഥാനാര്‍ഥികളും മണ്ഡലങ്ങളും ചുവടെ :
INDIANEWS24 NEW DELHI