ചെന്നൈ: തന്റെ പാർട്ടിക്ക് ഭാരതീയ ജനത പാർട്ടി(ബി ജെ പി)യുമായി ഒരു ബന്ധവുമില്ലെന്ന് നടൻ രജനികാന്ത് വ്യക്തമാക്കി. ചെന്നൈയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നടത്തുന്ന രഥയാത്രയെയും രജനി തള്ളിപ്പറഞ്ഞു.
രാഷ്ട്രീയ പ്രവേശനത്തിന് ശേഷം ആദ്യമായാണ് രജനികാന്ത് ബിജെപിയെ തള്ളി രംഗത്തുവരുന്നത്. വിഎച്ച്പി രഥയാത്രകൊണ്ട് തമിഴ്നാട്ടിലെ സാമുദായിക സൗഹാർദം തകർക്കാൻ കഴിയില്ല. പെരിയാറിന്റെ പ്രതിമയ്ക്ക് നേരെ വീണ്ടുമുണ്ടായ ആക്രമണം അപലപനീയമാണെന്നും ജനങ്ങൾ ഇത് പൊറുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി അടക്കമുള്ള നിരവധി ബിജെപി നേതാക്കളുമായി രജനി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. രജനി ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന ഊഹാപോഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് നിലപാടുകൾ വ്യക്തമാക്കിയിരിക്കുന്നത്.
INDIANEWS24.COM Chennai