കൊച്ചി:നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന കേരളത്തില്‍ എന്ത് വിലകൊടുത്തും അക്കൗണ്ട് തുറക്കാനുള്ള ബി ജെ പിയുടെ തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു.ഇന്ന് കേരളത്തിലെത്തിയ പാര്‍ട്ടിയുടെ അഖിലേന്ത്യാ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന കോര്‍ കമ്മറ്റി യോഗത്തില്‍ പ്രമുഖരുടെ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറായി.
രാവിലെ ആളുവ പാലസിലായിരുന്നും ബി ജെ പി സംസ്ഥാന ഘടകത്തിന്റെ കോര്‍ കമ്മറ്റി.കുമ്മനം രാജശേഖരന് അടക്കമുള്ളവരുടെ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറായി.പ്രമുഖ നേതാക്കളില്‍ അഡ്വ. പി എസ് ശ്രീധരന് പിള്ള മാത്രം ഒഴിഞ്ഞു നിന്നു.മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍ മത്സരിക്കുന്നതിനെ കുറിച്ചും ഇപ്പോള്‍ വ്യക്തതയില്ല.തിരുവനന്തപുരത്തെ നേമം മണ്ഡലത്തിലായിരിക്കും കുമ്മനം സ്ഥാനാര്‍ത്ഥിയാകുക.ബി ജെ പി മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ വി മുരളീധരന് കഴക്കൂട്ടത്തും പി കെ കൃഷ്ണദാസ് കാട്ടാക്കടയിലും മത്സരിക്കും.കെ സുരേന്ദ്രന് കാസര്‍കോടോ മഞ്ചേശ്വരത്തോ ആയിരിക്കും മത്സരിക്കുക.
ഇതു കൂടാതെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി നിശ്ചയമായും നോട്ടമിടുന്ന മണ്ഡലങ്ങളുടെ പട്ടികയും വ്യക്തമാക്കി.തിരുവനന്തപുരം,നേമം,വട്ടിയൂര്‍ക്കാവ്,കഴക്കൂട്ടം,കാട്ടാക്കട,നെയ്യാറ്റിന്‍കര,കോവളം,അരുവിക്കര,ആറന്മുള,തിരുവല്ല,ചെങ്ങന്നൂര്‍,കാഞ്ഞിരപ്പിള്ളി,തൃപ്പൂണിത്തുറ,തൃശ്ശൂര്‍,പുതുക്കാട്,കൊടുങ്ങല്ലൂര്‍,നാട്ടിക,മണലൂര്‍,കുന്നംകുളം,വടക്കാഞ്ചേരി,പാലക്കാട്,കോങ്ങാട്,മലമ്പൂഴ,പട്ടാമ്പി,ഷോര്‍ണൂര്‍,കോഴിക്കോട് നോര്‍ത്ത്,കുന്നമംഗലം,ബേപ്പൂര്‍,കാസര്‍കോട്,മഞ്ചേശ്വരം എന്നിവയാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്ന മണ്ഡലങ്ങള്‍.
INDIANEWS24.COM Kochi