728-pixel-x-90-2-learn
728-pixel-x-90
<< >>

ബി ജെ പിക്ക് അവസരം നല്‍കിയാല്‍ കശ്മീര്‍ ജനതയ്ക്ക് നല്ല ദിനങ്ങള്‍ നല്‍കാമെന്ന് മോദി

ശ്രീനഗര്‍:ബി ജെ പിക്ക് ആധികാരത്തിലേറാന്‍ ഒരുവസരം നല്‍കിയാല്‍ ജമ്മു-കശ്മീരിലെ ആളുകള്‍ക്ക് നല്ല ദിനങ്ങള്‍ നല്‍കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ജമ്മു-കശ്മീര്‍ മൂന്നാംഘട്ട നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാന്‍ തിങ്കളാഴ്ച്ചയെത്തിയ അദ്ദേഹം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിലായിരുന്നു ഈ വാഗ്ദാനം.

കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങളെ തുടര്‍ന്ന് കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടെ ആയിരുന്നു റാലി.നിങ്ങളുടെ സ്വപ്നങ്ങള്‍ നിറവേറ്റിത്തരാമെന്ന് ഞാന്‍ ഉറപ്പു നല്‍കുന്നു. നിങ്ങളുടെ സ്വപ്നങ്ങള്‍ എന്റേതു കൂടിയാണ്.സംസ്ഥാനത്തിന്റെ വികസനം ഉറപ്പു നല്‍കുന്നു.കശ്മീരിലെ ജനങ്ങള്‍ക്ക് നല്ല ദിനങ്ങള്‍ ലഭ്യമാക്കുന്നതിനായി പരമാവധി ശ്രമിക്കും. ഒരവസരം തന്നാല്‍ കശ്മീര്‍ ജനത വര്‍ഷങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്ന അഴിമതിക്ക് അറുതിവരുത്തും,മോദി പറഞ്ഞു.

കഴിഞ്ഞ ആറുമാസത്തിനിടെ ഇത് ആറാം തവണയാണ് മോദി സംസ്ഥാനം സന്ദര്‍ശിക്കുന്നത്. ഇന്നു രാവിലെ ജമ്മുവിലെ സാമ്പയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തതിനു ശേഷമാണ് മോദി ശ്രീനഗറിലെത്തിയത്.ഇതിന് മുന്നോടിയായി, വെള്ളിയാഴ്ച നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാര്‍ക്ക് മോദി ആദരാഞ്ജലി അര്‍പ്പിച്ചു.

INDIANEWS24 SRINAGAR

Leave a Reply