jio 800x100
jio 800x100
728-pixel-x-90
<< >>

ബി ജെ പിക്കാര്‍ വില്ലന്‍മാരെ തിരക്കിയിറങ്ങിയിരിക്കുകയാണ്: ഉഴവൂര്‍ വിജയന്‍

മലപ്പുറം: മത്സരിക്കാന്‍ നായകന്‍മാരെ കിട്ടാത്തതിനാല്‍ ബി ജെ പി വില്ലന്‍മാരെ തിരക്കിയിറങ്ങിയിരിക്കുകയാണെന്ന് എന്‍ സി പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍.നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ സി പി മത്സരിക്കുന്നത് വിശദീകരിച്ചുകൊണ്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.

നടന്‍ ഭീമന്‍ രഘുവിനെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു വിജയന്റെ രസികന്‍ വാര്‍ത്താ സമ്മേളനം.പാലാ,കുട്ടനാട്,കോട്ടയ്ക്കല്‍,എലത്തൂര്‍ എന്നീ നാല് സീറ്റുകളിലാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുക.ഒരു സീറ്റ് കൂടി മുന്നണിയില്‍ ആവശ്യപ്പെട്ടിട്ടുള്ളതായി അദ്ദേഹം പറഞ്ഞു.സുധീരനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചുകൊണ്ട് കോണ്‍ഗ്രസിനെ പരിഹാസ രൂപത്തില്‍ വിമര്‍ശിക്കാനും വിജയന്‍ മറന്നില്ല. വി എം സുധീരന്‍ വന്നാല്‍ സംസ്ഥാന പ്രസിഡന്റ് പദവി ഒഴിഞ്ഞുകൊടുക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ അദ്ദേഹം യഥാര്‍ത്ഥ കോണ്‍ഗ്രസ് എന്‍ സി പി തന്നെയെന്നും രാഹുല്‍ ഗാന്ധിയുടേതൊക്കെ ഒരു കോണ്‍ഗ്രസ് ആണോ എന്നും ചോദിച്ചു.

INDIANEWS24COM. Malappuram

Leave a Reply