728-pixel-x-90-2-learn
728-pixel-x-90
<< >>

ബി എസ് എൻ എൽ മൊബൈൽ സേവനം തടസ്സപ്പെട്ടു

തിരുവനന്തപുരം: സെർവർ തകരാറിനെ തുടർന്ന് കേരളത്തിലെ ബി എസ് എൻ എൽ മൊബൈൽ സേവനം തടസ്സപ്പെട്ടു. ചൊവ്വാഴ്ച്ച ഉച്ചയോടെ സംഭവിച്ച തകരാർ മണിക്കൂറുകൾ പിന്നിട്ട് ഏകദേശം അഞ്ചര മണിയോടെയാണ് പരിഹരിച്ചത്. ഇത് ബി എസ് എൻ എലിനെ ആശ്രയിക്കുന്ന ലക്ഷക്കണക്കിനു മൊബൈൽ വരിക്കാരെ വിഷമവൃത്തത്തിലാക്കി. മൊബൈൽ കസ്റ്റമർ കെയർ സെന്ററിലേ നമ്പരുകൾ പോലും പ്രവർത്തന രഹിതമായതിനാൽ. എന്താണു സംഭവിച്ചതെന്നറിയാതെ മൊബൈൽ ഫോൺ ഉപയോക്താക്കൾ നട്ടം തിരിഞ്ഞു. മൊബൈൽ ഹാൻഡ് സെറ്റിന്റെ തകരാർ ആണെന്നു കരുതി പലരും മൊബൈൽ സർവ്വീസ് സെന്ററുകളെ അഭയം പ്രാപിച്ചു.   കേരളത്തിലെ പ്രധാന മൊബൈൽ സേവന ദാതാക്കളാണ് പൊതു മേഖലാ സ്ഥാപനമായ ബി എസ് എൻ എൽ. ബി എസ് എൻ എലിന്റെ മൊബൈൽ സേവനത്തിൽ പ്രശ്നങ്ങൾ സാധാരണമാണെങ്കിലും ഇത്രയും വലിയ തകരാർ അടുത്തകാലത്തെങ്ങും ഉണ്ടായതായി ഓർമയില്ലെന്ന് ഉപഭോക്താക്കൾ പറഞ്ഞു. മൊബൈൽ സേവന രംഗത്തെ ബി എസ് എൻ എല്ലിന്റെ കമ്പോളവിഹിതം കുറയ്ക്കാൻ സ്വകാര്യ മൊബൈൽ സേവനദാതാക്കൾ പതിനെട്ടടവും പയറ്റുന്നതിനിടയിലാണ് അടിക്കടി തകരാറുകൾ ഊണ്ടാകുന്നതെന്നതും ശ്രദ്ധേയമാണ്.

RANJITH INDIA NEWS TVM

Leave a Reply